വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചാൽ

പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചാൽ

“ചേട്ടൻ പെട്ടെന്നു മരിച്ചു​പോ​യ​പ്പോൾ എനിക്ക്‌ ഒന്നും ചെയ്യാൻ പറ്റിയില്ല. മാസങ്ങൾക്കു ശേഷവും പെട്ടെന്നു ചേട്ടന്റെ ഓർമകൾ വരു​മ്പോൾ എന്റെ മനസ്സു വല്ലാതെ വേദനി​ക്കു​മാ​യി​രു​ന്നു; ഒരു കത്തി കുത്തി​യി​റ​ക്കു​ന്ന​തു​പോ​ലെ. ചില സമയത്ത്‌ എനിക്കു വല്ലാത്ത ദേഷ്യ​വും തോന്നും. എന്തിനാ എന്റെ ചേട്ടൻ എന്നെ വിട്ട്‌ പോയത്‌? ചേട്ട​നോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കാൻ പറ്റാഞ്ഞ​തിൽ എനിക്കു കുറ്റ​ബോ​ധം തോന്നു​ന്നു.”—ഓസ്‌​ട്രേ​ലി​യ​യിൽനിന്ന്‌ വനേസ്സ.

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിച്ചു​പോ​യാൽ നിരാ​ശ​യും ഒറ്റപ്പെ​ട​ലും നിസ്സഹാ​യ​ത​യും പോലെ പല തരത്തി​ലുള്ള വികാ​രങ്ങൾ നിങ്ങൾക്കും ഉണ്ടാ​യേ​ക്കാം. ചില​പ്പോൾ ദേഷ്യ​വും കുറ്റ​ബോ​ധ​വും ഭയവും നിങ്ങൾക്കു തോന്നി​യേ​ക്കാം. ഇനി ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടോ എന്നു​പോ​ലും ഒരുപക്ഷേ നിങ്ങൾ ചിന്തി​ച്ചേ​ക്കാം.

സങ്കട​പ്പെ​ടു​ന്ന​തു ബലഹീ​ന​ത​യു​ടെ ലക്ഷണമല്ല എന്ന കാര്യം മനസ്സി​ലാ​ക്കുക. മരിച്ചു​പോയ വ്യക്തി​യോ​ടു നിങ്ങൾക്ക്‌ എന്തുമാ​ത്രം ഇഷ്ടമു​ണ്ടെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. എന്നാൽ നിങ്ങൾ അനുഭ​വി​ക്കുന്ന വിഷമ​ത്തിൽനിന്ന്‌ കുറ​ച്ചെ​ങ്കി​ലും ആശ്വാസം കിട്ടാൻ എന്തെങ്കി​ലും വഴിയു​ണ്ടോ?

ചിലരെ സഹായിച്ച കാര്യങ്ങൾ

നിങ്ങളു​ടെ ദുഃഖം മാറാ​ത്ത​താ​യി തോന്നു​ന്നെ​ങ്കിൽ പിൻവ​രുന്ന നിർദേ​ശങ്ങൾ പിൻപ​റ്റു​ന്നത്‌ ആശ്വാസം തന്നേക്കും.

ദുഃഖം പ്രകടി​പ്പി​ക്കു​ക

എല്ലാവ​രും ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ ഒരു​പോ​ലെയല്ല. അതിന്റെ ദൈർഘ്യ​വും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. എങ്കിലും ഉള്ളിൽ കെട്ടി​ക്കി​ട​ക്കുന്ന വികാ​രങ്ങൾ ഒഴുക്കി​ക്ക​ള​യാൻ കണ്ണീരി​നാ​കും. മുമ്പു പറഞ്ഞ വനേസ്സ ഇങ്ങനെ പറയുന്നു: “എന്റെ വേദന മാറാൻ ഞാൻ വെറുതെ ഇരുന്നു കരയും.” അനിയത്തി പെട്ടെന്നു മരിച്ച​പ്പോൾ സോഫിയ ഇങ്ങനെ പറഞ്ഞു: “സംഭവിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​മ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നും. ഒരു മുറിവ്‌ വൃത്തി​യാ​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. ആ വേദന താങ്ങാ​വു​ന്ന​തി​ലും അപ്പുറ​മാ​ണെ​ങ്കി​ലും മുറിവ്‌ ഉണങ്ങാൻ അതു സഹായി​ക്കും.”

നിങ്ങളു​ടെ വിഷമങ്ങൾ ഉള്ളിൽ ഒതുക്ക​രുത്‌

ഒറ്റയ്‌ക്കാ​യി​രി​ക്കാൻ ചില സമയങ്ങ​ളിൽ നിങ്ങൾ ആഗ്രഹി​ക്കും. അതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. എന്നാൽ ദുഃഖ​ഭാ​രം ഒറ്റയ്‌ക്കു ചുമക്കു​ന്നതു വലിയ ഒരു ചുമടു ചുമക്കു​ന്ന​തു​പോ​ലെ​യാണ്‌. അച്ഛൻ മരിച്ചു​പോയ 17 വയസ്സുള്ള ജാറെഡ്‌ പറയുന്നു: “എന്റെ ഉള്ളിൽ തോന്നിയ വിഷമങ്ങൾ ഞാൻ മറ്റുള്ള​വ​രോ​ടു പറഞ്ഞു. എല്ലാം വ്യക്തമാ​യി പറയാൻ പറ്റിയോ എന്ന്‌ എനിക്ക്‌ അറിയില്ല. എങ്കിലും അങ്ങനെ പറഞ്ഞ​പ്പോൾ ഒരു ആശ്വാസം തോന്നി.” മുമ്പു പറഞ്ഞ ജാനിസ്‌ മറ്റൊരു പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ നല്ല ആശ്വാസം കിട്ടും. അവർ നമ്മളെ മനസ്സി​ലാ​ക്കു​ന്ന​താ​യും ഒറ്റയ്‌ക്ക​ല്ലെ​ന്നും നമുക്കു തോന്നും.”

സഹായം സ്വീക​രി​ക്കു​ക

ഒരു ഡോക്ടർ ഇങ്ങനെ പറയുന്നു: “മരണദുഃ​ഖ​ത്തി​ന്റെ ആദ്യഘ​ട്ട​ത്തിൽത്തന്നെ കൂട്ടു​കാ​രു​ടെ​യും ബന്ധുക്ക​ളു​ടെ​യും സഹായം സ്വീക​രി​ക്കു​ന്ന​വർക്കു പിന്നീ​ടു​ണ്ടാ​കുന്ന ദുഃഖം സഹിക്കാ​നും മറിക​ട​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും.” കൂട്ടു​കാർ എന്തു ചെയ്‌തു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവരോ​ടു പറയുക. അവർക്കു സഹായി​ക്കാൻ ആഗ്രഹം കാണും, പക്ഷേ എന്തു ചെയ്യണ​മെന്ന്‌ അറിയി​ല്ലാ​യി​രി​ക്കും.—സുഭാ​ഷി​തങ്ങൾ 17:17.

ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക

ടീന പറയുന്നു: “ക്യാൻസർ വന്ന്‌ ഭർത്താവ്‌ പെട്ടെന്നു മരിച്ചു​പോ​യി. പിന്നെ ഞാൻ പറയു​ന്നതു കേൾക്കാൻ അദ്ദേഹ​മി​ല്ലാ​യി​രു​ന്നു. ഞാൻ എല്ലാ കാര്യ​ങ്ങ​ളും ദൈവ​ത്തോ​ടു പറഞ്ഞു. ഓരോ ദിവസ​വും തുടങ്ങു​മ്പോൾത്തന്നെ അന്നേ ദിവസം മുന്നോ​ട്ടു പോകാ​നുള്ള സഹായ​ത്തി​നാ​യി ദൈവ​ത്തോട്‌ അപേക്ഷി​ക്കും. എനിക്കു പറയാൻ കഴിയു​ന്ന​തി​നും അപ്പുറം ദൈവം എന്നെ സഹായി​ച്ചു.” 22-ാം വയസ്സിൽ അമ്മ മരിച്ചു​പോയ തർഷ പറയുന്നു: “ബൈബിൾവാ​യ​ന​യാ​യി​രു​ന്നു ദിവസ​വും എനിക്ക്‌ ആശ്വാസം തന്നിരു​ന്നത്‌. നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു.”

പുനരു​ത്ഥാ​നം ഭാവന​യിൽ കാണുക

ടീന തുടരു​ന്നു: “ആദ്യ​മൊ​ന്നും പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ എനിക്ക്‌ ഒട്ടും ആശ്വാസം തന്നില്ല. കാരണം എനിക്ക്‌ എന്റെ ഭർത്താ​വി​നെ​യും എന്റെ കുട്ടി​കൾക്ക്‌ അവരുടെ അച്ഛനെ​യും അപ്പോൾത്തന്നെ വേണമാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ നാലു വർഷം കഴിഞ്ഞ​പ്പോൾ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യാണ്‌ എന്റെ ഏറ്റവും വലിയ ആശ്വാസം. അതാണ്‌ എന്റെ പിടി​വള്ളി. അദ്ദേഹത്തെ വീണ്ടും കാണു​ന്ന​താ​യി ഞാൻ ഭാവന​യിൽ കാണു​മ്പോൾ എനിക്കു സമാധാ​ന​വും സന്തോ​ഷ​വും തോന്നും.”

വിഷമ​ത്തിൽനിന്ന്‌ പെട്ടെന്ന്‌ ഒരു മോചനം നിങ്ങൾക്കു ലഭിക്ക​ണ​മെ​ന്നില്ല. എങ്കിലും വനേസ്സ​യു​ടെ അനുഭവം നമുക്കു ബലം തരുന്ന​താണ്‌. വനേസ്സ പറയുന്നു: “ഇനി മുന്നോ​ട്ടു​പോ​കാൻ പറ്റി​ല്ലെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ നല്ല ദിവസങ്ങൾ നിങ്ങളെ കാത്തി​രി​പ്പുണ്ട്‌.”

ഓർക്കുക: പ്രിയ​പ്പെ​ട്ട​യാ​ളി​ന്റെ വേർപാ​ടു​ണ്ടാ​ക്കിയ വിടവ്‌ ഇപ്പോൾ നികത്താ​നാ​കി​ല്ലെ​ങ്കി​ലും, ജീവി​ക്കു​ന്ന​തിൽ അർഥമുണ്ട്‌. ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുതൽകൊണ്ട്‌ നിങ്ങൾക്കു നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ ആസ്വദി​ക്കാ​നും അർഥവ​ത്തായ ജീവിതം നയിക്കാ​നും കഴിയും. കൂടാതെ, മരിച്ചു​പോയ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വരെ ദൈവം പെട്ടെ​ന്നു​തന്നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും, അതായത്‌ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രും. നിങ്ങൾ അവരെ വാരി​പ്പു​ണ​രു​ന്നതു കാണാൻ ദൈവം നോക്കി​യി​രി​ക്കു​ക​യാണ്‌. അന്നു നിങ്ങളു​ടെ ഹൃദയ​ത്തി​ലുള്ള വേദന എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോകും!