വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌

2 | നിങ്ങളു​ടെ വരുമാ​ന​സ്രോ​തസ്സ്‌ സംരക്ഷി​ക്കുക

2 | നിങ്ങളു​ടെ വരുമാ​ന​സ്രോ​തസ്സ്‌ സംരക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം

ഓരോ ദിവസ​വും കഴിഞ്ഞു​കൂ​ടാൻ കഷ്ടപ്പെ​ടു​ന്ന​വ​രാണ്‌ മിക്കവ​രും. അതി​ന്റെ​കൂ​ടെ ഈ പ്രതി​സ​ന്ധി​ക​ളും​കൂ​ടെ​യാ​കു​മ്പോൾ പറയു​കയേ വേണ്ടാ. എന്തു​കൊണ്ട്‌?

  • ദുരന്തങ്ങളും പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകു​മ്പോൾ ഭക്ഷണത്തി​നും താമസ​ത്തി​നും ഉള്ള ചെലവ്‌ കുതി​ച്ചു​ക​യ​റും.

  • പ്രതിസന്ധികളുടെ സമയത്ത്‌ ശമ്പളം കുറയു​ക​യോ ജോലി നഷ്ടപ്പെ​ടു​ക​യോ ചെയ്‌തേ​ക്കാം.

  • ദുരന്തങ്ങളുണ്ടാകുമ്പോൾ ബിസി​നെസ്സ്‌ സ്ഥാപന​ങ്ങ​ളും വീടു​ക​ളും മറ്റ്‌ സ്വത്തു​ക്ക​ളും ഒക്കെ നഷ്ടപ്പെ​ടാൻ സാധ്യ​ത​യുണ്ട്‌. അതു പലരെ​യും ദാരി​ദ്ര്യ​ത്തി​ലാ​ക്കും.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • ഇപ്പോൾ പണം നന്നായി കൈകാ​ര്യം ചെയ്‌താൽ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ മുന്നോ​ട്ടു​പോ​കാൻ എളുപ്പ​മാ​യി​രി​ക്കും.

  • സാമ്പത്തി​ക​ഭ​ദ്രത എപ്പോ​ഴും സ്ഥിരമ​ല്ലെന്ന്‌ ഓർക്കുക. നിങ്ങളു​ടെ വരുമാ​ന​ത്തി​ന്റെ​യും നിക്ഷേ​പ​ങ്ങ​ളു​ടെ​യും മറ്റ്‌ ആസ്‌തി​ക​ളു​ടെ​യും മൂല്യം എപ്പോൾ വേണ​മെ​ങ്കി​ലും കുറ​ഞ്ഞേ​ക്കാം.

  • നിങ്ങളു​ടെ സന്തോ​ഷ​വും കുടും​ബ​ത്തി​ന്റെ ഐക്യ​വും പോലെ പണം​കൊണ്ട്‌ വാങ്ങാൻ കഴിയാത്ത പലതു​മുണ്ട്‌.

നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

ബൈബിൾ പറയു​ന്നത്‌: “ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.” —1 തിമൊ​ഥെ​യൊസ്‌ 6:8.

നമ്മുടെ ആഗ്രഹ​ങ്ങൾക്കു പരിധി​വെ​ക്കു​ന്ന​തും ദൈനം​ദിന ആവശ്യങ്ങൾ നടക്കു​ന്നു​ണ്ടെ​ങ്കിൽ അതിൽ സന്തോ​ഷി​ക്കു​ന്ന​തും ആണ്‌ തൃപ്‌ത​രാ​കുക എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. പ്രത്യേ​കി​ച്ചും സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ ഉണ്ടാകു​മ്പോൾ ഈ ഗുണം നമ്മളെ വളരെ​യ​ധി​കം സഹായി​ക്കും.

നിങ്ങളു​ടെ ജീവി​ത​രീ​തി​യിൽ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. വരവിന്‌ അപ്പുറ​മാണ്‌ ചെല​വെ​ങ്കിൽ സാമ്പത്തി​ക​സ്ഥി​തി കൂടുതൽ മോശ​മാ​കു​കയേ ഉള്ളൂ.