വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാവീദ്‌ രാജാവ്‌ ചരി​ത്ര​പു​രു​ഷ​നാ​ണെന്നു തെളി​യി​ക്കുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടെത്തൽ

ദാവീദ്‌ രാജാവ്‌ ചരി​ത്ര​പു​രു​ഷ​നാ​ണെന്നു തെളി​യി​ക്കുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടെത്തൽ

ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇസ്രാ​യേ​ലി​ലെ രാജാ​വാ​യി​രുന്ന ദാവീദ്‌ ബി.സി. 11-ാം നൂറ്റാ​ണ്ടി​ലാ​ണു ജീവി​ച്ചി​രു​ന്നത്‌. നൂറു​ക​ണ​ക്കി​നു വർഷം അദ്ദേഹ​ത്തി​ന്റെ പിൻത​ല​മു​റ​ക്കാർ അവിടം ഭരിച്ചി​രു​ന്നു. എന്നാൽ ചില വിമർശകർ വാദി​ക്കു​ന്നത്‌ ആളുകൾ പിന്നീട്‌ എപ്പോ​ഴോ കെട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കിയ ഒരു കഥാപാ​ത്ര​മാ​ണു ദാവീദ്‌ എന്നാണ്‌. വാസ്‌ത​വ​ത്തിൽ ദാവീദ്‌ എന്നു പറയുന്ന ഒരു രാജാ​വു​ണ്ടാ​യി​രു​ന്നോ?

1993-ൽ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​നായ അവ്രഹാം ബീരാ​നും സംഘവും വടക്കേ ഇസ്ര​യേ​ലി​ലെ ടെൽ ദാനിൽനിന്ന്‌ കണ്ടെടുത്ത ഒരു ശിലാ​ശ​ക​ല​ത്തിൽ സെമി​റ്റിക്‌ ലിപി​യിൽ ‘ദാവീ​ദു​ഗൃ​ഹ​ത്തെ​ക്കു​റിച്ച്‌’ പറഞ്ഞി​രി​ക്കുന്ന ഒരു ആലേഖനം കണ്ടെത്തി. അതു ബി.സി. ഒൻപതാം നൂറ്റാ​ണ്ടി​ലേ​താ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, ഇസ്രാ​യേ​ല്യ​രു​ടെ മേൽ നേടിയ വിജയങ്ങൾ എടുത്തു​കാ​ണി​ക്കാൻ അരാമ്യർ സ്ഥാപിച്ച ഒരു സ്‌മാ​ര​ക​ത്തി​ന്റെ ഭാഗമാണ്‌ ഇത്‌.

ബൈബിൾച​രി​ത്ര ദൈന​ന്ദി​നി​യി​ലെ (ഇംഗ്ലീഷ്‌) ഒരു ലേഖന​ത്തിൽ ഇങ്ങനെ പറയുന്നു: “‘ദാവീ​ദു​ഗൃ​ഹ​ത്തെ​ക്കു​റി​ച്ചുള്ള’ ആലേഖ​ന​ത്തെ​ക്കു​റിച്ച്‌ സംശയ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. . . . എന്നാലും മിക്ക ബൈബിൾപ​ണ്ഡി​ത​ന്മാ​രും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​രും ബൈബി​ളി​ലെ ദാവീദ്‌ രാജാവ്‌ ചരി​ത്ര​പു​രു​ഷ​നാ​ണെന്നു തെളി​യി​ക്കുന്ന ആദ്യത്തെ ഈടുറ്റ തെളി​വാ​യി ടെൽ ദാൻ ശിലയെ ഒരു​പോ​ലെ അംഗീ​ക​രി​ക്കു​ന്നെന്ന വസ്‌തുത, അതിനെ ബൈബിൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര അവലോ​കനം (ഇംഗ്ലീഷ്‌) റിപ്പോർട്ടു ചെയ്‌ത ബൈബിൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടെത്ത​ലു​ക​ളിൽ ഏറ്റവും വലിയ ഒന്നാക്കി മാറ്റുന്നു.”