വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

നമ്മുടെ രാജ്യ​ഹാ​ളു​ക​ളു​ടെ പരിപാ​ലനം

നമ്മുടെ രാജ്യ​ഹാ​ളു​ക​ളു​ടെ പരിപാ​ലനം

2024 ഏപ്രിൽ 1

 “എനിക്ക്‌ എന്റെ രാജ്യ​ഹാൾ ഒത്തിരി ഇഷ്ടമാണ്‌. അവിടെ ആയിരി​ക്കു​മ്പോൾ എനിക്ക്‌ എന്റെ ആത്മീയ കുടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാൻ കഴിയും” എന്ന്‌ കൊളം​ബി​യ​യി​ലെ ഒരു യുവസ​ഹോ​ദ​രി​യായ നിക്കോൾ പറയുന്നു. നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​ണോ തോന്നു​ന്നത്‌?

 ലോക​മെ​ങ്ങു​മാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഏകദേശം 63,000 രാജ്യ​ഹാ​ളു​ക​ളുണ്ട്‌. ഈ കെട്ടി​ടങ്ങൾ ദൈവത്തെ ആരാധി​ക്കു​ന്ന​തിന്‌ സൗകര്യ​പ്ര​ദ​മായ സ്ഥലം ഒരുക്കു​ന്നു. എന്നാൽ അതു മാത്രമല്ല, “നമ്മുടെ രാജ്യ​ഹാൾ നമ്മുടെ പഠിപ്പി​ക്ക​ലി​നെ കൂടുതൽ ആകർഷ​ക​മാ​ക്കു​ന്നു. ഈ കെട്ടി​ടങ്ങൾ നന്നായി സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌ കാണു​മ്പോൾ പല സന്ദർശ​കർക്കും അതിശയം തോന്നാ​റുണ്ട്‌” എന്ന്‌ കൊളം​ബി​യ​യി​ലെ മുൻനി​ര​സേ​വ​ക​നായ ഡേവിഡ്‌ പറയുന്നു. രാജ്യ​ഹാ​ളു​കൾ വൃത്തി​യാ​ക്കാ​നും പരിപാ​ലി​ക്കാ​നും നമ്മൾ നന്നായി അധ്വാ​നി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അത്‌ ഇത്ര മനോ​ഹ​ര​മാ​യി​രി​ക്കു​ന്നത്‌. നമുക്ക്‌ അത്‌ എങ്ങനെ​യാണ്‌ സാധ്യ​മാ​കു​ന്നത്‌?

എങ്ങനെ​യാണ്‌ രാജ്യ​ഹാ​ളി​ന്റെ പരിപാ​ലനം നടക്കു​ന്നത്‌?

 ഒരു രാജ്യ​ഹാൾ ഉപയോ​ഗി​ക്കുന്ന സഭകൾക്കാണ്‌ അത്‌ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം. അതു​കൊണ്ട്‌ സഹോ​ദ​രങ്ങൾ ക്രമമാ​യി രാജ്യ​ഹാ​ളു​കൾ വൃത്തി​യാ​ക്കും. അതു​പോ​ലെ അവർ ക്രമമായ അടിസ്ഥാ​ന​ത്തി​ലുള്ള കേടു​പോ​ക്ക​ലും ചെറി​യ​ചെ​റിയ അറ്റകു​റ്റ​പ്പ​ണി​ക​ളും ചെയ്യും.

 രാജ്യ​ഹാ​ളു​കൾ പരിപാ​ലി​ക്കു​ന്ന​തിന്‌ സഭകളെ സഹായി​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ വിഭാഗം (LDC) പരിപാ​ലന പരിശീ​ല​കരെ (maintenance trainers) നിയമി​ച്ചി​രി​ക്കു​ന്നു. ഓരോ പരിപാ​ലന പരിശീ​ല​ക​നും ആറുമു​തൽ പത്ത്‌ രാജ്യ​ഹാ​ളു​കൾവരെ നോക്കു​ന്നു. അദ്ദേഹം രാജ്യ​ഹാ​ളു​കൾ സന്ദർശി​ക്കു​ക​യും സഭകളി​ലെ പ്രചാ​ര​കർക്കു രാജ്യ​ഹാ​ളു​കൾ എങ്ങനെ​യാണ്‌ പരിപാ​ലി​ക്കേ​ണ്ടത്‌ എന്നു പരിശീ​ലനം കൊടു​ക്കു​ക​യും ചെയ്യും. എല്ലാ മൂന്നു വർഷം കൂടു​ന്തോ​റും അദ്ദേഹം കെട്ടി​ടങ്ങൾ പരി​ശോ​ധി​ക്കും, സുരക്ഷ​യോട്‌ ബന്ധപ്പെട്ട്‌ എന്തെങ്കി​ലും പ്രശ്‌നങ്ങൾ ഉണ്ടോ, എന്തെങ്കി​ലും അറ്റകു​റ്റ​പ്പ​ണി​കൾ വേണോ എന്നൊക്കെ വിലയി​രു​ത്തും.

നമ്മുടെ രാജ്യ​ഹാൾ നന്നായി സൂക്ഷി​ക്കാൻ പരിപാ​ലന പരിശീ​ലകർ നമ്മളെ സഹായി​ക്കു​ന്നു

 പരിപാ​ലന പരിശീ​ലകർ കൊടുത്ത പരിശീ​ലനം നമ്മുടെ സഹോ​ദ​രങ്ങൾ നന്നായി വിലമ​തി​ച്ചു. ഇന്ത്യയി​ലെ ഒരു സഹോ​ദ​രി​യായ ഇന്ദുമതി പറയുന്നു: “പരിശീ​ലനം ശരിക്കും പ്രയോ​ജനം ചെയ്‌തു. ഞങ്ങളുടെ രാജ്യ​ഹാൾ നല്ല വിധത്തിൽ പരിപാ​ലി​ക്കാൻ ഞങ്ങൾ അങ്ങനെ പഠിച്ചു.” കെനി​യ​യിൽനി​ന്നുള്ള ഇവാൻസ്‌ എന്ന സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ചെറി​യ​ചെ​റിയ തകരാ​റു​കൾ വലിയ പ്രശ്‌ന​മാ​കു​ന്ന​തി​നു മുമ്പേ പരിഹ​രി​ക്കു​ന്നത്‌, വലിയ ചെലവു​കൾ ഒഴിവാ​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഞങ്ങൾ പഠിച്ചു.”

ചെലവു​കൾക്കു​വേണ്ട പണം കണ്ടെത്തു​ന്നു

 ഒരു രാജ്യ​ഹാ​ളി​ന്റെ ഉപയോ​ഗ​ത്തി​നും പരിപാ​ല​ന​ത്തി​നും ആയി വരുന്ന വാർഷി​ക​ച്ചെ​ലവ്‌ നൂറു​മു​തൽ ആയിര​ക്ക​ണ​ക്കി​നു​വരെ ഡോളറുകൾ a ആയിരി​ക്കും. അത്‌ രാജ്യ​ഹാൾ എവി​ടെ​യാണ്‌ സ്ഥിതി ചെയ്യു​ന്നത്‌, അതിന്‌ എത്ര പഴക്കമുണ്ട്‌, എത്ര സഭകൾ അത്‌ ഉപയോ​ഗി​ക്കു​ന്നു എന്നതി​നെ​യെ​ല്ലാം ആശ്രയി​ച്ചി​രി​ക്കും. ഇതിനുള്ള പണം എങ്ങനെ​യാണ്‌ കണ്ടെത്തു​ന്നത്‌?

 രാജ്യ​ഹാൾ പരിപാ​ലനം നടക്കു​ന്നത്‌ സംഭാ​വ​ന​ക​ളി​ലൂ​ടെ​യാണ്‌. കസാഖ്‌സ്‌ഥാ​നി​ലെ ഒരു സഹോ​ദ​ര​നായ അലക്‌സാൻഡർ പറയുന്നു: “സംഭാ​വ​ന​യാ​യി കിട്ടുന്ന തുകയിൽ ഒരു ഭാഗം ഇന്റർനെറ്റ്‌, കറണ്ട്‌, വെള്ളം എന്നിവ​പോ​ലുള്ള കാര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു. കുറച്ച്‌ തുക ടിഷ്യു പേപ്പർ, കൈയ്യുറ, ശുചീ​ക​ര​ണ​ത്തി​നുള്ള സാധനങ്ങൾ, പെയിന്റ്‌ എന്നിവ​യൊ​ക്കെ വാങ്ങു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കും.” ബാക്കി​വ​രുന്ന തുക ലോക​മെ​ങ്ങും നടക്കുന്ന വലുതും ചില​വേ​റി​യ​തും ആയ പ്രോ​ജ​ക്ടു​കളെ സഹായി​ക്കു​ന്ന​തി​നാ​യി അയച്ചു​കൊ​ടു​ക്കും.

അറ്റകു​റ്റ​പ്പ​ണി​ക​ളോട്‌ ബന്ധപ്പെട്ട വലിയ പ്രോ​ജ​ക്ടു​കൾ

 ഒരു രാജ്യ​ഹാ​ളിന്‌ സാധാരണ രണ്ടോ മൂന്നോ മാസ​ത്തേക്ക്‌ വരുന്ന പ്രവർത്ത​ന​ച്ചെ​ല​വി​നെ​ക്കാൾ കൂടുതൽ പണം അറ്റകു​റ്റ​പ്പ​ണി​കൾക്കാ​യി വരു​ന്നെ​ങ്കിൽ മൂപ്പന്മാർ LDC പരിപാ​ലന പരിശീ​ല​ക​നു​മാ​യി കൂടിയാലോചിക്കും. LDC-യുടെ അനുമതി ലഭി​ച്ചെ​ങ്കിൽ, ആ പ്രോ​ജ​ക്ടി​നുള്ള പണം ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കുള്ള സംഭാ​വ​ന​യിൽനിന്ന്‌ കണ്ടെത്തും. 2023 സേവന​വർഷ​ത്തിൽ ഇത്തരത്തി​ലുള്ള 8,793 പ്രോ​ജ​ക്ടു​ക​ളാണ്‌ നടന്നത്‌, അതിനു​വേണ്ടി 633 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു. നമുക്ക്‌ അതിലെ രണ്ടു പ്രോ​ജ​ക്ടു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം.

 അംഗോ​ള​യിൽ, 15 വർഷം പഴക്കമുള്ള ഒരു രാജ്യ​ഹാ​ളിന്‌ പല പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വൈദ്യു​ത സംവി​ധാ​ന​മെ​ല്ലാം മാറ്റേണ്ട അവസ്ഥയി​ലാ​യി​രു​ന്നു. ഭിത്തി​കൾക്കാ​ണേൽ വിള്ളലു​ക​ളും. കൂടാതെ, അയൽവീ​ടു​ക​ളി​ലേക്ക്‌ വെള്ളം ഒഴുകി​യെ​ത്തുന്ന കാര്യം അയൽക്കാർ സൂചി​പ്പി​ച്ചി​രു​ന്നു. ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ LDC ചെയ്‌തു. ആ പ്രോ​ജ​ക്ടി​നു​വേണ്ടി ഏകദേശം ഏഴ്‌ ലക്ഷത്തി​ല​ധി​കം രൂപ ചെലവാ​യി. നമ്മൾ അറ്റകു​റ്റ​പ്പ​ണി​ക​ളൊ​ക്കെ ചെയ്യു​ന്നത്‌ കണ്ടപ്പോൾ അയൽവാ​സി​കൾക്ക്‌ മതിപ്പും സന്തോ​ഷ​വും തോന്നി.

അംഗോ​ള​യി​ലെ നവീക​രിച്ച രാജ്യ​ഹാൾ

 പോള​ണ്ടിൽ, ഒരു രാജ്യ​ഹാ​ളി​ന്റെ മേൽക്കൂ​ര​യ്‌ക്ക്‌ ചോർച്ച​യു​ണ്ടാ​യി​രു​ന്നു. കാർപ്പറ്റ്‌ ആണെങ്കിൽ നന്നാക്കി​യെ​ടു​ക്കാൻ പറ്റാത്ത അവസ്ഥയി​ലു​മാ​യി​രു​ന്നു. മേൽക്കൂര നന്നാക്കാ​നും ചോരാത്ത രീതി​യി​ലുള്ള സജ്ജീക​ര​ണങ്ങൾ ചെയ്യാ​നും കാർപ്പറ്റ്‌ മാറ്റി പുതി​യത്‌ ഇടാനും ആയി LDC അനുമതി നൽകി. അതിനു​വേണ്ടി ഏകദേശം എട്ട്‌ ലക്ഷം രൂപയാണ്‌ ചെലവാ​യത്‌. അതു​കൊണ്ട്‌ ആ രാജ്യ​ഹാ​ളിന്‌ വർഷങ്ങ​ളോ​ളം വലിയ നവീക​ര​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ആവശ്യം വരില്ല.

പോള​ണ്ടി​ലെ ഒരു രാജ്യ​ഹാ​ളി​ന്റെ നവീകരണ ജോലി പുരോ​ഗ​മി​ക്കു​ന്നു

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുന്ന പരിപാ​ലന ജോലി​കൾ

 രാജ്യ​ഹാൾ നന്നായി പരിപാ​ലി​ക്കു​ന്ന​തു​കൊണ്ട്‌, സംഭാ​വ​ന​യാ​യി കിട്ടുന്ന തുക ലാഭി​ക്കാൻ മാത്രമല്ല യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കാ​നും കഴിയു​ന്നു. ടോം​ഗ​യി​ലെ ഒരു സഹോ​ദ​ര​നായ ഷോൺ പറയുന്നു: “നമ്മൾ രാജ്യ​ഹാ​ളി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​ന്നതു കാരണം വൃത്തി​യും അടുക്കും​ചി​ട്ട​യും ഉള്ള, നല്ല രീതി​യിൽ പ്രവർത്തി​ക്കുന്ന ഒരു രാജ്യ​ഹാ​ളിൽ യഹോ​വയെ ആരാധി​ക്കാൻ നമുക്ക്‌ കഴിയു​ന്നു. അത്‌ സമൂഹ​ത്തിൽ യഹോ​വ​യ്‌ക്കു നല്ലൊരു പേരാണ്‌ കൊടു​ക്കു​ന്നത്‌. ഞങ്ങളുടെ രാജ്യ​ഹാ​ളി​ലേക്ക്‌ ആളുകളെ ക്ഷണിക്കാൻ ഞങ്ങൾക്ക്‌ അഭിമാ​ന​മാണ്‌.”

നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം?

 നമ്മുടെ ആരാധനാ സ്ഥലം വൃത്തി​യാ​ക്കാ​നും അതിന്റെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യാ​നും നമുക്കും സഹായി​ക്കാ​നാ​കും. ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു പരിപാ​ലന പരിശീ​ല​ക​നായ മറീനോ പറയുന്നു: “നമ്മുടെ രാജ്യ​ഹാ​ളു​കൾ പരിപാ​ലി​ക്കാ​നുള്ള വലി​യൊ​രു പദവി നമു​ക്കെ​ല്ലാ​വർക്കും ഉണ്ട്‌. നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ സംഭാ​വ​ന​യാ​യി കിട്ടുന്ന തുക അധികം ചെലവാ​കാ​തെ നമുക്ക്‌ സൂക്ഷി​ക്കാ​നാ​കും. മാത്രമല്ല, ശരിക്കും ആവശ്യ​മുള്ള ചെലവു​കൾക്കു​വേണ്ടി ആ തുക ഉപയോ​ഗി​ക്കാ​നു​മാ​കും.”

 ഇന്ത്യയി​ലെ ഒരു സഹോ​ദ​ര​നായ ജോയൽ രാജ്യ​ഹാ​ളി​ന്റെ പരിപാ​ലനം ശരിക്കും ആസ്വദി​ക്കു​ന്നു. ജോയൽ പറയുന്നു: “സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​മ്പോൾ പുതിയ ലോക​ത്തി​ലെ ജീവിതം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ ഭാവന​യിൽ കാണാൻ എനിക്ക്‌ കഴിയു​ന്നു.” നേരത്തേ കണ്ട നിക്കോൾ പറയുന്നു: “ഇയ്യടുത്ത്‌, സഹോ​ദ​രങ്ങൾ ബാത്ത്‌റൂ​മി​ലെ ചോർച്ച പരിഹ​രി​ച്ചു​കൊ​ണ്ടി​രുന്ന സമയത്ത്‌ ഞാൻ തറ തുടയ്‌ക്കാൻ സഹായി​ച്ചു. ചോർച്ച പരിഹ​രി​ച്ചത്‌ ഞാന​ല്ലെ​ങ്കി​ലും ഒരു അപകടം ഒഴിവാ​ക്കു​ന്ന​തിൽ സഹായി​ക്കാൻ എനിക്കാ​യ​ല്ലോ.”

 നിങ്ങളു​ടെ രാജ്യ​ഹാ​ളി​ന്റെ പരിപാ​ല​ന​ത്തോ​ടും അറ്റകു​റ്റ​പ്പ​ണി​ക​ളോ​ടും ബന്ധപ്പെട്ട ജോലി​ക​ളിൽ പങ്കുപ​റ്റാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ പ്രാ​ദേ​ശിക മൂപ്പന്മാ​രോട്‌ സംസാ​രി​ക്കുക. നിങ്ങളു​ടെ സംഭാ​വ​നകൾ നിങ്ങളു​ടെ രാജ്യ​ഹാ​ളി​നു മാത്രമല്ല ലോക​മെ​ങ്ങു​മുള്ള മറ്റു രാജ്യ​ഹാ​ളു​ക​ളു​ടെ പരിപാ​ല​ന​ത്തി​നും ഉപകരി​ക്കു​ന്നു. സംഭാ​വ​നകൾ നിങ്ങൾക്ക്‌ രാജ്യ​ഹാ​ളി​ലെ സംഭാ​വ​ന​പ്പെ​ട്ടി​യിൽ ഇടുക​യോ donate.pr418.com വഴി നൽകു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. നിങ്ങളു​ടെ ഉദാര​തയെ ഞങ്ങൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.

നമ്മുടെ രാജ്യ​ഹാ​ളു​കൾ പരിപാ​ലി​ക്കാൻ നമുക്ക്‌ എല്ലാം സഹായി​ക്കാ​നാ​കും

a ഈ ലേഖന​ത്തി​ലെ ഡോളർ യുഎസ്‌ ഡോള​റാണ്‌.