വിവരങ്ങള്‍ കാണിക്കുക

നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും—യോഗ​ത്തി​നുള്ള നിർദേ​ശങ്ങൾ

നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും—യോഗ​ത്തി​നുള്ള നിർദേ​ശങ്ങൾ

ഉള്ളടക്കം

1. നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും—യോഗ​ത്തിൽ നിയമ​നങ്ങൾ ഉള്ളവരെ സഹായി​ക്കുന്ന നിർദേ​ശ​ങ്ങ​ളാണ്‌ ഈ ഡോക്യു​മെ​ന്റിൽ ഉള്ളത്‌. നിയമ​നങ്ങൾ ഉള്ളവർ അത്‌ തയ്യാറാ​കു​ന്ന​തി​നു മുമ്പ്‌ ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ​യും ഈ ഡോക്യു​മെ​ന്റി​ലെ​യും നിർദേ​ശങ്ങൾ പരി​ശോ​ധി​ക്കണം. വിദ്യാർഥി​നി​യ​മ​നങ്ങൾ നടത്താൻ എല്ലാ പ്രചാ​ര​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. സഭയോ​ടൊ​പ്പം സജീവ​മാ​യി സഹവസി​ക്കു​ക​യും ബൈബി​ളു​പ​ദേ​ശങ്ങൾ അംഗീ​ക​രി​ക്കു​ക​യും ക്രിസ്‌തീ​യ​ത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യുന്ന മറ്റുള്ള​വർക്കും നിയമ​നങ്ങൾ നടത്താം. പ്രചാ​ര​ക​ന​ല്ലാത്ത ഒരാൾ ഇതിൽ ചേരാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ അതിനു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ ആ വ്യക്തി​യു​മാ​യി ചർച്ച ചെയ്യും. അതിനു​ശേഷം അദ്ദേഹം അതിനു യോഗ്യ​നാ​ണോ എന്ന്‌ അറിയി​ക്കും. അദ്ദേഹ​വു​മാ​യി ബൈബിൾപ​ഠനം നടത്തുന്ന വ്യക്തി​യു​ടെ സാന്നി​ധ്യ​ത്തിൽ ആയിരി​ക്കണം ഇതു ചെയ്യേ​ണ്ടത്‌ (അല്ലെങ്കിൽ വിശ്വാ​സ​ത്തി​ലുള്ള പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ സാന്നി​ധ്യ​ത്തിൽ). സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​ക​നാ​കാൻ ആവശ്യ​മായ അതേ യോഗ്യ​ത​കൾത​ന്നെ​യാണ്‌ ഇതിനും വേണ്ടത്‌.—od അധ്യാ. 8 ഖ. 8.

 ആമുഖപ്രസ്‌താവനകൾ

2. ഒരു മിനിട്ട്‌. എല്ലാ ആഴ്‌ച​യും, ആദ്യത്തെ പാട്ടി​നും പ്രാർഥ​ന​യ്‌ക്കും ശേഷം, ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷൻ പരിപാ​ടി​യെ​ക്കു​റിച്ച്‌ സദസ്സിന്റെ ആകാംക്ഷ ഉണർത്തും. സഭയ്‌ക്ക്‌ ഏറ്റവും പ്രയോ​ജനം ചെയ്യുന്ന ആശയങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും അദ്ദേഹം ശ്രദ്ധ ക്ഷണിക്കു​ന്നത്‌.

  ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

 3പ്രസംഗം: പത്തു മിനിട്ട്‌. ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽ ഇതിന്റെ വിഷയ​വും രണ്ടോ മൂന്നോ പോയി​ന്റു​ക​ളു​ടെ ബാഹ്യ​രേ​ഖ​യും കൊടു​ത്തി​ട്ടു​ണ്ടാ​കും. ഈ പ്രസംഗം ഒരു മൂപ്പനോ അല്ലെങ്കിൽ യോഗ്യ​ത​യുള്ള ഒരു ശുശ്രൂ​ഷാ​ദാ​സ​നോ ആണ്‌ നടത്തേ​ണ്ടത്‌. ആഴ്‌ച​തോ​റു​മുള്ള ബൈബിൾവാ​യ​ന​യു​ടെ ഭാഗമാ​യി ഒരു പുതിയ ബൈബിൾ പുസ്‌തകം തുടങ്ങുന്ന ആഴ്‌ച​യാ​ണെ​ങ്കിൽ, ആ ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ ആമുഖ വീഡി​യോ കാണി​ക്കു​ന്ന​താ​യി​രി​ക്കും. വീഡി​യോ​യും പ്രസം​ഗ​വി​ഷ​യ​വും തമ്മിലുള്ള ബന്ധം പ്രസം​ഗ​കന്‌ വിശദീ​ക​രി​ക്കാം. എന്തായാ​ലും, പഠനസ​ഹാ​യി​യിൽ കൊടു​ത്തി​രി​ക്കുന്ന പോയി​ന്റു​ക​ളെ​ല്ലാം ഉൾപ്പെ​ടു​ത്തി​യി​ട്ടു​ണ്ടന്ന്‌ അദ്ദേഹം ഉറപ്പു​വ​രു​ത്തണം. വിഷയ​വു​മാ​യി ബന്ധിപ്പി​ക്കു​ന്ന​തി​നു​വേണ്ടി കൊടു​ത്തി​രി​ക്കുന്ന ചിത്രങ്ങൾ സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നന്നായി ഉപയോ​ഗി​ക്കണം. പഠനസ​ഹാ​യി​യിൽ കൊടു​ത്തി​രി​ക്കുന്ന ആശയങ്ങൾ വിശദീ​ക​രി​ക്കു​ന്ന​തി​നു സഹായ​ക​മായ മറ്റു വിവര​ങ്ങ​ളും വേണ​മെ​ങ്കിൽ ഉപയോ​ഗി​ക്കാം.

  4ആത്മീയ​ര​ത്‌നങ്ങൾ: പത്തു മിനിട്ട്‌. മുഖവു​ര​യോ ഉപസം​ഹാ​ര​മോ ഇല്ലാത്ത, ചോ​ദ്യോ​ത്തര ചർച്ചയാണ്‌ ഇത്‌. ഒരു മൂപ്പനോ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​നോ ആണ്‌ ഇതു നടത്തേ​ണ്ടത്‌. പ്രസം​ഗകൻ രണ്ടു ചോദ്യ​വും സദസ്സി​ലു​ള്ള​വ​രോ​ടു ചോദി​ക്കണം. കൊടു​ത്തി​രി​ക്കുന്ന വാക്യങ്ങൾ വായി​ക്ക​ണോ വേണ്ടയോ എന്ന്‌ അദ്ദേഹ​ത്തി​നു തീരു​മാ​നി​ക്കാം. ഉത്തരം പറയു​ന്നവർ 30 സെക്കന്റോ അതിൽ താഴെ​യോ സമയമേ ഉപയോ​ഗി​ക്കാ​വൂ.

 5ബൈബിൾവാ​യന: നാലു മിനിട്ട്‌. ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരി​ക്കണം. മുഖവു​ര​യോ ഉപസം​ഹാ​ര​മോ ഇല്ലാതെ വിദ്യാർഥി നിയമി​ത​ഭാ​ഗം വായി​ക്കണം. കൃത്യത, എളുപ്പം മനസ്സി​ലാ​കുന്ന വിധത്തി​ലുള്ള വായന, തെറ്റു​കൂ​ടാ​തെ​യുള്ള വായന, മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കു​ന്നത്‌, ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തു​ന്നത്‌, അനു​യോ​ജ്യ​മായ നിറുത്തൽ, സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യുള്ള വായന എന്നീ കാര്യ​ങ്ങ​ളിൽ വിദ്യാർഥി​കളെ സഹായി​ക്കാൻ അധ്യക്ഷൻ പ്രത്യേ​കം ശ്രദ്ധി​ക്കും. ചില വായനാ​ഭാ​ഗങ്ങൾ വലുതാ​യി​രി​ക്കും, മറ്റു ചിലതു ചെറു​താ​യി​രി​ക്കും. അതു​കൊണ്ട്‌ ഈ നിയമ​നങ്ങൾ കൊടു​ക്കു​മ്പോൾ ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ വിദ്യാർഥി​ക​ളു​ടെ പ്രാപ്‌തി​കൾ കണക്കി​ലെ​ടു​ക്കണം.

 വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

6. പതിനഞ്ചു മിനിട്ട്‌. വയൽശു​ശ്രൂ​ഷ​യ്‌ക്കു വേണ്ട പരിശീ​ലനം നേടാ​നും സംഭാ​ഷ​ണങ്ങൾ നടത്താ​നുള്ള കഴിവു​ക​ളും, പ്രസം​ഗി​ക്കാ​നും, പഠിപ്പി​ക്കാ​നും ഉള്ള പ്രാപ്‌തി​ക​ളും മെച്ച​പ്പെ​ടു​ത്താ​നും എല്ലാവ​രെ​യും സഹായി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ഈ ഭാഗം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ആവശ്യ​മെ​ങ്കിൽ മൂപ്പന്മാർക്കും വിദ്യാർഥി​നി​യ​മ​നങ്ങൾ നൽകാ​വു​ന്ന​താണ്‌. പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യി​ലോ സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യി​ലോ നിന്നുള്ള ഒരു ഗുണമാ​യി​രി​ക്കും ഓരോ വിദ്യാർഥി​ക്കും പരിശീ​ലി​ക്കാ​നു​ള്ളത്‌. ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ വലയങ്ങ​ളിൽ അതു കൊടു​ത്തി​ട്ടു​ണ്ടാ​യി​രി​ക്കും. ചില​പ്പോൾ ചർച്ച ഉൾപ്പെട്ട ഒരു പരിപാ​ടി പട്ടിക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. ആ പരിപാ​ടി ഒരു മൂപ്പനോ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​നോ നടത്തണം.—ചർച്ച ഉൾപ്പെട്ട പരിപാ​ടി​കൾ കൈകാ​ര്യം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്നു പറയുന്ന  15-ാം ഖണ്ഡിക കാണുക.

 7സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌: ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​യാ​ളോ അല്ലെങ്കിൽ ഒരു കുടും​ബാം​ഗ​മോ ആയിരി​ക്കണം. വിദ്യാർഥി​ക്കും സഹായി​ക്കും നിൽക്കു​ക​യോ ഇരിക്കു​ക​യോ ചെയ്യാ​വു​ന്ന​താണ്‌.—ഈ നിയമ​ന​ത്തി​ന്റെ ഉള്ളടക്ക​ത്തെ​യും സെറ്റി​ങ്ങി​നെ​യും കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌  12-ഉം  13-ഉം ഖണ്ഡിക കാണുക.

 8മടങ്ങി​ച്ചെ​ല്ലു​മ്പോൾ: ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​യാൾ ആയിരി​ക്കണം. (km 5/97 പേ. 2) വിദ്യാർഥി​ക്കും സഹായി​ക്കും നിൽക്കു​ക​യോ ഇരിക്കു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. കഴിഞ്ഞ സംഭാ​ഷ​ണ​ത്തി​ന്റെ തുടർച്ച​യാ​യി എന്താണ്‌ സംസാ​രി​ക്കേ​ണ്ടത്‌ എന്നാണ്‌ വിദ്യാർഥി അവതരി​പ്പി​ക്കേ​ണ്ടത്‌.—ഈ നിയമ​ന​ത്തി​ന്റെ ഉള്ളടക്ക​ത്തെ​യും സെറ്റി​ങ്ങി​നെ​യും കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌  12-ഉം  13-ഉം ഖണ്ഡിക കാണുക.

 9ശിഷ്യ​രാ​ക്കു​ന്ന​തിന്‌: ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​യാൾ ആയിരി​ക്കണം. (km 5/97 പേ. 2) വിദ്യാർഥി​ക്കും സഹായി​ക്കും നിൽക്കു​ക​യോ ഇരിക്കു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. ഒരു ബൈബിൾപ​ഠ​ന​ത്തി​ന്റെ ഇടയ്‌ക്കുള്ള ഭാഗം എന്ന നിലയിൽ വേണം ഇത്‌ അവതരി​പ്പി​ക്കാൻ. വിദ്യാർഥി​ക്കു പരിശീ​ലി​ക്കാ​നുള്ള പോയിന്റ്‌ ഉപസം​ഹാ​ര​മോ മുഖവു​ര​യോ അല്ല എങ്കിൽ അവതര​ണ​ത്തിൽ അത്‌ കാണി​ക്കേണ്ട കാര്യ​മില്ല. പാഠഭാ​ഗം മുഴുവൻ ഉറക്കെ വായി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. വായി​ച്ചാ​ലും കുഴപ്പ​മില്ല.

 10നിങ്ങളു​ടെ വിശ്വാ​സം വിശദീ​ക​രി​ക്കുക: ഇതൊരു പ്രസംഗം ആണെങ്കിൽ ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരി​ക്കണം. ഇതൊരു അവതരണം ആണെങ്കിൽ ഇത്‌ നടത്തേണ്ട വിദ്യാർഥി ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​യാ​ളോ അല്ലെങ്കിൽ ഒരു കുടും​ബാം​ഗ​മോ ആയിരി​ക്കണം. റഫറൻസിൽ കൊടു​ത്തി​രി​ക്കുന്ന വിവരങ്ങൾ ഉപയോ​ഗിച്ച്‌ പ്രധാന ചോദ്യ​ത്തി​നു വിദ്യാർഥി വ്യക്തമായ ഉത്തരം നയത്തോ​ടെ നൽകണം. നിയമനം നടത്തു​മ്പോൾ റഫറൻസിൽ കൊടു​ത്തി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ പറയണോ വേണ്ടയോ എന്ന്‌ വിദ്യാർഥി​ക്കു തീരു​മാ​നി​ക്കാം.

 11പ്രസംഗം: ഈ വിദ്യാർഥി​നി​യ​മനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരി​ക്കണം. സഭയ്‌ക്കുള്ള ഒരു പ്രസം​ഗ​മാ​യി​ട്ടാ​യി​രി​ക്കണം അത്‌ നടത്തേ​ണ്ടത്‌. ഈ പ്രസംഗം സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യി​ലെ അനുബന്ധം A-യിലെ ഒരു പോയി​ന്റി​നെ അടിസ്ഥാ​ന​മാ​ക്കി ഉള്ളതാ​ണെ​ങ്കിൽ, തിരു​വെ​ഴു​ത്തു​കൾ ശുശ്രൂ​ഷ​യിൽ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ ആയിരി​ക്കണം വിദ്യാർഥി എടുത്തു​പ​റ​യേ​ണ്ടത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു തിരു​വെ​ഴുത്ത്‌ എപ്പോ​ഴാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌, അതിന്റെ അർഥം എന്താണ്‌, അത്‌ ഉപയോ​ഗിച്ച്‌ ഒരു വ്യക്തി​യു​മാ​യി എങ്ങനെ ന്യായ​വാ​ദം ചെയ്യാം എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ വിദ്യാർഥി​ക്കു വിശദീ​ക​രി​ക്കാ​നാ​യേ​ക്കും. എന്നാൽ പ്രസംഗം സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യി​ലെ ഏതെങ്കി​ലു​മൊ​രു പാഠത്തിൽനി​ന്നുള്ള ഒരു പോയി​ന്റി​നെ അടിസ്ഥാ​ന​മാ​ക്കി ഉള്ളതാ​ണെ​ങ്കിൽ, ശുശ്രൂ​ഷ​യിൽ ആ പോയിന്റ്‌ എങ്ങനെ ബാധക​മാ​ക്കാം എന്നതി​ലാ​യി​രി​ക്കണം വിദ്യാർഥി ശ്രദ്ധി​ക്കേ​ണ്ടത്‌. സഹായി​ക്കു​മെ​ങ്കിൽ, പാഠത്തി​ലെ ഒന്നാമത്തെ പോയി​ന്റിൽ കൊടു​ത്തി​രി​ക്കുന്ന ഉദാഹ​ര​ണ​മോ അനുബന്ധ തിരു​വെ​ഴു​ത്തു​ക​ളോ അദ്ദേഹ​ത്തിന്‌ എടുത്തു​പ​റ​യാം.

   12ഉള്ളടക്കം: ഈ ഖണ്ഡിക​യി​ലും, താഴെ​യു​ള്ള​തി​ലും ഉള്ള വിവരങ്ങൾ “സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌” “മടങ്ങി​ച്ചെ​ല്ലു​മ്പോൾ” എന്നീ നിയമ​ന​ങ്ങൾക്കു​വേണ്ടി ഉള്ളതാണ്‌. മറ്റു നിർദേ​ശ​ങ്ങ​ളൊ​ന്നും നൽകി​യി​ട്ടി​ല്ലെ​ങ്കിൽ, വിദ്യാർഥി​യു​ടെ ലക്ഷ്യം താൻ സംസാ​രി​ക്കുന്ന വ്യക്തിക്കു പ്രയോ​ജനം ചെയ്യുന്ന ലളിത​മായ ഒരു ബൈബിൾസ​ത്യം പങ്കു​വെ​ച്ചു​കൊണ്ട്‌ കൂടുതൽ സംഭാ​ഷ​ണ​ങ്ങൾക്ക്‌ അടിത്ത​റ​യി​ടുക എന്നതാ​യി​രി​ക്കണം. അപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും പ്രാ​ദേ​ശി​ക​മാ​യി പ്രയോ​ജനം ചെയ്യു​ന്ന​തും ആയ ഒരു വിഷയ​മാ​യി​രി​ക്കണം വിദ്യാർഥി തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​ര​ണ​മോ വീഡി​യോ​യോ പരിച​യ​പ്പെ​ടു​ത്ത​ണോ വേണ്ടയോ എന്ന്‌ അദ്ദേഹ​ത്തി​നു തീരു​മാ​നി​ക്കാ​നാ​യേ​ക്കും. കാണാതെ പഠിച്ച അവതര​ണങ്ങൾ നടത്തു​ന്ന​തി​നു പകരം ആളുക​ളി​ലുള്ള താത്‌പ​ര്യ​വും സ്വാഭാ​വി​ക​ത​യും പോലുള്ള ഗുണങ്ങൾ കാണി​ച്ചു​കൊണ്ട്‌ സംഭാ​ഷണം നടത്താ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ വിദ്യാർഥി​കൾ പരിശീ​ലി​ക്കണം.

   13സെറ്റി​ങ്ങു​കൾ: പ്രദേ​ശ​ത്തി​നു ചേരുന്ന വിധത്തി​ലുള്ള ഒരു സെറ്റിങ്ങ്‌ ആയിരി​ക്കണം വിദ്യാർഥി തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌. ഉദാഹ​ര​ണ​ത്തിന്‌:

  1.  (1) വീടു​തോ​റും: ഈ സെറ്റി​ങ്ങിൽ വീടു​തോ​റും സാക്ഷീ​ക​രി​ക്കു​ന്ന​തും—നേരി​ട്ടോ ഫോണി​ലൂ​ടെ​യോ കത്തിലൂ​ടെ​യോ—അങ്ങനെ കണ്ടുമു​ട്ടിയ വ്യക്തി​യു​മാ​യി വീണ്ടും സംഭാ​ഷണം തുടരു​ന്ന​തും ഉൾപ്പെ​ടു​ന്നു.

  2.  (2) അനൗപ​ചാ​രിക സാക്ഷീ​ക​രണം: അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു സാധാരണ സംഭാ​ഷ​ണത്തെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ലേക്കു മാറ്റു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ സെറ്റിങ്ങ്‌ വിശദീ​ക​രി​ക്കു​ന്നു. ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ അയൽപ​ക്ക​ത്തോ പൊതു​വാ​ഹ​ന​ത്തി​ലോ നിങ്ങൾ അനുദി​ന​കാ​ര്യാ​ദി​ക​ളിൽ ഏർപ്പെ​ടുന്ന മറ്റെവി​ടെ​യെ​ങ്കി​ലു​മോ കണ്ടുമു​ട്ടു​ന്ന​വ​രു​മാ​യി ഒരു തിരു​വെ​ഴുത്ത്‌ ആശയം പങ്കു​വെ​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടേ​ക്കാം.

  3.  (3) പരസ്യ​സാ​ക്ഷീ​ക​രണം: കാർട്ട്‌ സാക്ഷീ​ക​രണം നടത്തു​ന്ന​തും, ബിസി​നെസ്സ്‌ പ്രദേ​ശ​ങ്ങ​ളി​ലോ, തെരു​വു​ക​ളി​ലോ, പാർക്കു​ക​ളി​ലോ, പാർക്കിങ്ങ്‌ സ്ഥലങ്ങളി​ലോ അല്ലെങ്കിൽ ആളുകളെ കണ്ടെത്താ​വുന്ന മറ്റിട​ങ്ങ​ളി​ലോ സാക്ഷീ​ക​രി​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.

 14വീഡി​യോ​ക​ളു​ടെ​യും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഉപയോ​ഗം: സാഹച​ര്യ​ങ്ങൾ അനുസ​രിച്ച്‌, വീഡി​യോ​യോ പ്രസി​ദ്ധീ​ക​ര​ണ​മോ ഉപയോ​ഗി​ക്ക​ണോ വേണ്ടയോ എന്ന്‌ ഒരു വിദ്യാർഥി തീരു​മാ​നി​ച്ചേ​ക്കാം. ഒരു വിദ്യാർഥി​നി​യ​മ​ന​ത്തിൽ വീഡി​യോ ഉൾപ്പെ​ടു​ന്നെ​ങ്കി​ലോ അല്ലെങ്കിൽ ഒരു വിദ്യാർഥി അത്‌ തിര​ഞ്ഞെ​ടു​ക്കു​ന്നെ​ങ്കി​ലോ അദ്ദേഹം ആ വീഡി​യോ​യെ​ക്കു​റിച്ച്‌ പറയു​ക​യും ചർച്ച ചെയ്യു​ക​യും വേണം, പക്ഷേ അത്‌ പ്ലേ ചെയ്യരുത്‌.

  ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

15. പാട്ടിനു ശേഷമുള്ള 15 മിനിട്ട്‌ ഭാഗത്ത്‌ ദൈവ​വ​ചനം ബാധക​മാ​ക്കു​ന്ന​തിന്‌ സദസ്സി​ലു​ള്ള​വരെ സഹായി​ക്കാൻ ഉദ്ദേശി​ച്ചുള്ള ഒന്നോ രണ്ടോ പരിപാ​ടി​കൾ കാണും. മറ്റൊ​ന്നും സൂചി​പ്പി​ക്കാ​ത്ത​പക്ഷം, ഈ ഭാഗങ്ങൾ മൂപ്പന്മാ​രോ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ ആണ്‌ നടത്തേ​ണ്ടത്‌. എന്നാൽ പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ എന്ന പരിപാ​ടി മൂപ്പന്മാർ മാത്ര​മാണ്‌ നടത്തുക. ഇനി, ചർച്ച ഉൾപ്പെട്ട പരിപാ​ടി​യാ​ണെ​ങ്കിൽ, കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ കൂടാതെ പരിപാ​ടി​യിൽ ഉടനീളം പ്രസം​ഗ​കന്‌ ചോദ്യ​ങ്ങൾ ചോദി​ക്കാ​നാ​യേ​ക്കും. പ്രധാന പോയി​ന്റു​കൾ ചർച്ച ചെയ്യു​ന്ന​തി​നും സദസ്യരെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ചർച്ചയ്‌ക്കും മതിയായ സമയം ലഭിക്കു​ന്ന​തി​നു​വേണ്ടി പ്രസം​ഗകൻ തന്റെ ആമുഖ​പ്ര​സ്‌താ​വ​നകൾ ചുരു​ങ്ങിയ വാക്കു​ക​ളിൽ ആയിരി​ക്കണം പറയേ​ണ്ടത്‌. ഇതിൽ ഒരു അഭിമു​ഖം ഉണ്ടെങ്കിൽ, ആരെയാ​ണോ അഭിമു​ഖം ചെയ്യു​ന്നത്‌, ആ വ്യക്തിക്ക്‌ സദസ്സി​ലി​രുന്ന്‌ തന്റെ അഭി​പ്രാ​യം പറയു​ന്ന​തി​നു പകരം സാധി​ക്കു​മെ​ങ്കിൽ സ്റ്റേജിൽ വന്ന്‌ പറയാൻ കഴിയും.

  16സഭാ ബൈബിൾപ​ഠനം: മുപ്പതു മിനിട്ട്‌. ഈ ഭാഗം നടത്താ​നാ​യി യോഗ്യ​ത​യുള്ള ഒരു മൂപ്പ​നെ​യാണ്‌ നിയമി​ക്കേ​ണ്ടത്‌. (മൂപ്പന്മാ​രു​ടെ എണ്ണം കുറവാ​ണെ​ങ്കിൽ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ ഉപയോ​ഗി​ക്കാം.) സഭാ ബൈബിൾപ​ഠനം നടത്താൻ യോഗ്യ​ത​യു​ള്ളത്‌ ആർക്കാ​ണെന്ന്‌ മൂപ്പന്മാ​രു​ടെ സംഘം തീരു​മാ​നി​ക്കണം. നിയമി​ത​രാ​യവർ വളരെ അർഥവ​ത്തായ വിധത്തിൽ ഈ ഭാഗം കൈകാ​ര്യം ചെയ്യു​ക​യും സമയം പാലി​ക്കു​ക​യും മുഖ്യ തിരു​വെ​ഴു​ത്തു​കൾക്ക്‌ ഊന്നൽ കൊടു​ക്കു​ക​യും ചർച്ച ചെയുന്ന ഭാഗത്തി​ലെ പ്രാ​യോ​ഗി​ക​മൂ​ല്യം മനസ്സി​ലാ​ക്കാൻ എല്ലാവ​രെ​യും സഹായി​ക്കു​ക​യും വേണം. ചോ​ദ്യോ​ത്തര പരിപാ​ടി നടത്തു​ന്ന​തി​നു​വേണ്ടി തന്നിട്ടുള്ള നിർദേ​ശങ്ങൾ പരി​ശോ​ധി​ക്കു​ന്നത്‌ നിയമനം നന്നായി നടത്താൻ അവരെ സഹായി​ക്കും. (w23.04 പേ. 24, ചതുരം) പാഠഭാ​ഗം മുഴുവൻ ചർച്ച ചെയ്‌തു​ക​ഴി​ഞ്ഞാൽ, പിന്നെ പഠനം അനാവ​ശ്യ​മാ​യി ദീർഘി​പ്പി​ക്കേ​ണ്ട​തില്ല. കഴിയു​മെ​ങ്കിൽ ഓരോ ആഴ്‌ച​യും നിർവാ​ഹ​ക​രെ​യും വായന​ക്കാ​രെ​യും മാറ്റി നിയമി​ക്കുക. ജീവിത-സേവന​യോ​ഗ​ത്തി​ന്റെ അധ്യക്ഷൻ പഠനത്തി​ന്റെ ദൈർഘ്യം കുറയ്‌ക്കാൻ നിർദേ​ശി​ച്ചാൽ എങ്ങനെ പഠനം ചുരു​ക്കാ​മെന്ന്‌ നടത്തുന്ന സഹോ​ദരൻ തീരു​മാ​നി​ക്കേ​ണ്ട​താണ്‌. ചില ഖണ്ഡികകൾ വായി​ക്കാ​തി​രി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചേ​ക്കാം.

  ഉപസംഹാരപ്രസ്‌താവനകൾ

17. മൂന്നു മിനിട്ട്‌. ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷൻ യോഗ​ത്തി​ലെ സഹായ​ക​മായ പ്രത്യേക ആശയങ്ങൾ പുനര​വ​ലോ​കനം ചെയ്യും. അടുത്ത ആഴ്‌ചത്തെ പരിപാ​ടി​യെ​ക്കു​റി​ച്ചുള്ള ഒരു പൂർവാ​വ​ലോ​ക​ന​വും നടത്തണം. സമയമു​ണ്ടെ​ങ്കിൽ, അടുത്ത ആഴ്‌ച​യിൽ പരിപാ​ടി​യുള്ള വിദ്യാർഥി​ക​ളു​ടെ പേരുകൾ പറയാ​വു​ന്ന​താണ്‌. മറ്റൊ​ന്നും സൂചി​പ്പി​ക്കാത്ത പക്ഷം അത്യാ​വ​ശ്യ​മുള്ള അറിയി​പ്പു​കൾ നടത്തു​ന്ന​തും സഭയിൽ വായി​ക്കാൻ ആവശ്യ​പ്പെ​ട്ടി​ട്ടുള്ള ഏതെങ്കി​ലും കത്തുകൾ വായി​ക്കു​ന്ന​തും അധ്യക്ഷന്റെ ഈ ഉപസം​ഹാര പ്രസ്‌താ​വ​ന​ക​ളു​ടെ സമയത്താ​യി​രി​ക്കണം. പതിവു വിവര​ങ്ങ​ളായ വയൽസേവന ക്രമീ​ക​രണം, ശുചീ​കരണ പട്ടിക എന്നിവ​യു​ടെ അറിയിപ്പ്‌ നടത്തേ​ണ്ട​തില്ല. അവ നോട്ടീസ്‌ ബോർഡിൽ ഇടുക. ഏതെങ്കി​ലും അറിയി​പ്പു​കൾ നടത്താ​നോ കത്തുകൾ വായി​ക്കാ​നോ ഉപസം​ഹാ​ര​പ്ര​സ്‌താ​വ​ന​ക​ളു​ടെ സമയം പോ​രെ​ങ്കിൽ, അധ്യക്ഷന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം എന്ന ഭാഗം കൈകാ​ര്യം ചെയ്യുന്ന സഹോ​ദ​ര​ങ്ങ​ളോട്‌ തങ്ങളുടെ ഭാഗം ചുരു​ക്കാൻ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. ( 16-ഉം  19-ഉം ഖണ്ഡികകൾ കാണുക.) പാട്ടോ​ടും പ്രാർഥ​ന​യോ​ടും കൂടെ മീറ്റിങ്ങ്‌ അവസാ​നി​പ്പി​ക്കണം.

  അഭിന​ന്ദ​ന​വും ബുദ്ധിയുപദേശവും

18. ഓരോ വിദ്യാർഥി​നി​യ​മ​ന​ത്തി​നും ശേഷം ഏകദേശം ഒരു മിനിട്ട്‌ ഉപയോ​ഗിച്ച്‌ ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷന്‌ വിദ്യാർഥിക്ക്‌ പരിശീ​ലി​ക്കാൻ കൊടു​ത്തി​രുന്ന പോയി​ന്റി​നെ അടിസ്ഥാ​ന​മാ​ക്കി വിദ്യാർഥി​യെ അഭിന​ന്ദി​ക്കാ​നും ബുദ്ധി​യു​പ​ദേശം കൊടു​ക്കാ​നും അവസര​മുണ്ട്‌. പരിപാ​ടി നടത്താൻ അധ്യക്ഷൻ ഒരു വിദ്യാർഥി​യെ ക്ഷണിക്കു​മ്പോൾ, ഏതു പോയി​ന്റാണ്‌ നോക്കു​ന്ന​തെന്ന്‌ പറയില്ല. എന്നാൽ, വിദ്യാർഥി പരിപാ​ടി നടത്തിയ ശേഷം ഏതാനും അഭിന​ന്ദ​ന​വാ​ക്കു​കൾ പറഞ്ഞിട്ട്‌ ഏതു പോയി​ന്റാണ്‌ നോക്കി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നും അതു വിദ്യാർഥി എങ്ങനെ​യാണ്‌ നല്ല രീതി​യിൽ അവതരി​പ്പി​ച്ച​തെ​ന്നും പറയും. എന്നാൽ ആ പോയി​ന്റിൽ വിദ്യാർഥി മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെ​ങ്കിൽ, അത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതെങ്ങനെ ചെയ്യാ​മെ​ന്നും ദയാപൂർവം അദ്ദേഹം വിശദീ​ക​രി​ക്കും. വിദ്യാർഥി​ക്കോ സദസ്സി​നോ ഗുണം ചെയ്യു​മെന്ന്‌ തോന്നു​ന്നെ​ങ്കിൽ അവതര​ണ​ത്തി​ലെ മറ്റു വിശദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അധ്യക്ഷന്‌ പറയാ​വു​ന്ന​താണ്‌. നിയമി​ച്ചു​കൊ​ടുത്ത പോയി​ന്റി​നെ​ക്കു​റി​ച്ചോ മറ്റൊരു പോയി​ന്റി​നെ​ക്കു​റി​ച്ചോ സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യിൽനി​ന്നോ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യിൽനി​ന്നോ ശുശ്രൂ​ഷാ​സ്‌കൂൾ പുസ്‌ത​ക​ത്തിൽനി​ന്നോ കൂടു​ത​ലായ ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ യോഗ​ത്തി​നു ശേഷമോ മറ്റൊരു സമയത്തോ അതു ചെയ്യാ​വു​ന്ന​താണ്‌.—ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷ​നെ​യും ഉപബു​ദ്ധി​യു​പ​ദേ​ശ​ക​നെ​യും കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌  19-ഉം,  24-ഉം,  25-ഉം ഖണ്ഡികകൾ കാണുക.

     സമയപാലനം

19ഒരു പരിപാ​ടി​യും നിയമി​ത​സ​മ​യ​ത്തിന്‌ അപ്പുറം പോക​രുത്‌. ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷൻ നടത്തുന്ന പ്രസ്‌താ​വ​ന​ക​ളും സമയം കവിയ​രുത്‌. ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽ ഓരോ പരിപാ​ടി​ക്കും​വേണ്ടി ഒരു നിശ്ചിത സമയം നൽകി​യി​ട്ടു​ണ്ട​ങ്കി​ലും ആശയങ്ങ​ളെ​ല്ലാം പറഞ്ഞു കഴി​ഞ്ഞെ​ങ്കിൽ നിയമി​ച്ചി​രി​ക്കുന്ന സമയം മുഴു​വ​നാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നു​വേണ്ടി വിവരങ്ങൾ കൂട്ടി​ചേർക്കേ​ണ്ട​തില്ല. പരിപാ​ടി​കൾ നിയമി​ത​സ​മ​യ​ത്തിന്‌ അപ്പുറം പോകു​ന്നെ​ങ്കിൽ ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷ​നോ ഉപബു​ദ്ധി​യു​പ​ദേ​ശ​ക​നോ വ്യക്തി​പ​ര​മാ​യി ബുദ്ധി​യു​പ​ദേശം കൊടു​ക്കണം. ( 24-ഉം  25-ഉം ഖണ്ഡിക കാണുക.) പാട്ടു​ക​ളും പ്രാർഥ​ന​ക​ളും അടക്കം മുഴു​യോ​ഗ​വും 1 മണിക്കൂർ 45 മിനി​ട്ടിൽ തീരണം.

 സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം

20. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം നടക്കുന്ന ആഴ്‌ച​യിൽ ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽ പറഞ്ഞി​രി​ക്കുന്ന വിധത്തിൽ, എന്നാൽ താഴെ പറയുന്ന മാറ്റങ്ങ​ളോ​ടെ യോഗം നടത്തണം: ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം എന്ന ഭാഗത്തെ സഭാ ബൈബിൾപ​ഠ​ന​ത്തി​നു പകരം സർക്കിട്ട്‌ മേൽവി​ചാ​രന്റെ 30 മിനിട്ട്‌ ദൈർഘ്യ​മുള്ള സേവന​പ്ര​സം​ഗ​മാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക. സേവന​പ്ര​സം​ഗ​ത്തി​നു മുമ്പ്‌ ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷൻ നടന്ന പരിപാ​ടി പുനര​വ​ലോ​കനം ചെയ്യു​ക​യും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​യെ​ക്കു​റിച്ച്‌ പറയു​ക​യും ആവശ്യ​മായ അറിയി​പ്പു​കൾ നടത്തു​ക​യും കത്തുക​ളു​ണ്ടെ​ങ്കിൽ അവ വായി​ക്കു​ക​യും ചെയ്യും. അതിനു​ശേഷം സർക്കിട്ട്‌ മേൽവി​ചാ​ര​കനെ ക്ഷണിക്കും. സേവന​പ്ര​സം​ഗ​ത്തി​നു ശേഷം സർക്കിട്ട്‌ മേൽവി​ചാ​രകൻ തന്നെ മീറ്റിങ്ങ്‌ ഉപസം​ഹ​രി​ക്കും. പാടേണ്ട ഗീതം തിര​ഞ്ഞെ​ടു​ക്കു​ന്ന​തും അദ്ദേഹ​മാ​യി​രി​ക്കും. സമാപ​ന​പ്രാർഥ​ന​യ്‌ക്ക്‌ അദ്ദേഹം മറ്റൊരു സഹോ​ദ​രനെ ക്ഷണി​ച്ചേ​ക്കും. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം നടക്കുന്ന ആഴ്‌ച​യിൽ അനുബന്ധ ക്ലാസുകൾ ഉണ്ടായി​രി​ക്കു​ന്നതല്ല. സഭയ്‌ക്ക്‌ ഒരു ഗ്രൂപ്പു​ണ്ടെ​ങ്കിൽ, അവർക്കു മീറ്റി​ങ്ങു​കൾ വേറെ നടത്താം. എങ്കിലും സേവന​പ്ര​സം​ഗ​ത്തി​ന്റെ സമയത്ത്‌ അവർ ആതി​ഥേ​യ​സ​ഭ​യോ​ടൊ​പ്പം ചേരേ​ണ്ട​താണ്‌.

 സമ്മേള​ന​ത്തി​ന്റെ​യോ കൺ​വെൻ​ഷ​ന്റെ​യോ ആഴ്‌ച

21. സമ്മേള​ന​മോ കൺ​വെൻ​ഷ​നോ ഉള്ള ആഴ്‌ച സഭാ​യോ​ഗങ്ങൾ ഉണ്ടായി​രി​ക്കു​ന്നതല്ല. അങ്ങനെ​യുള്ള ആഴ്‌ച​ക​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വിവരങ്ങൾ വ്യക്തി​പ​ര​മാ​യോ കുടും​ബം ഒന്നിച്ചോ പഠിക്കാൻ സഭയെ ഓർമി​പ്പി​ക്കേ​ണ്ട​താണ്‌.

 സ്‌മാ​ര​ക​ത്തി​ന്റെ ആഴ്‌ച

22. സ്‌മാ​രകം തിങ്കൾമു​തൽ വെള്ളി​വരെ ഉള്ള ഏതെങ്കി​ലും ദിവസ​മാ​ണെ​ങ്കിൽ ജീവി​ത​വും സേവന​വും—യോഗം ഉണ്ടായി​രി​ക്കില്ല.

 ജീവിത-സേവന യോഗമേൽവിചാരകൻ

23. മൂപ്പന്മാ​രു​ടെ സംഘം തിര​ഞ്ഞെ​ടു​ക്കുന്ന ഒരു മൂപ്പൻ ജീവി​ത​വും സേവന​വും—യോഗ​ത്തി​ന്റെ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കും. ഈ നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച്‌ ക്രമീ​കൃ​ത​മായ വിധത്തി​ലാണ്‌ യോഗം നടക്കു​ന്ന​തെന്ന്‌ അദ്ദേഹ​മാണ്‌ ഉറപ്പു​വ​രു​ത്തു​ന്നത്‌. ഉപബു​ദ്ധി​യു​പ​ദേ​ശ​ക​നു​മാ​യി അദ്ദേഹം നല്ല ആശയവി​നി​മയം നിലനി​റു​ത്തണം. ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി ലഭ്യമാ​യാൽ ഉടനെ ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ രണ്ടു മാസത്തെ എല്ലാ നിയമ​ന​ങ്ങ​ളും തയ്യാറാ​ക്കണം. ഇതിൽ വിദ്യാർഥി​നി​യ​മ​ന​ങ്ങ​ളും ചെയർമാ​ന്റെ നിയമ​ന​ങ്ങ​ളും മറ്റു പരിപാ​ടി​കൾക്കുള്ള നിയമ​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. മൂപ്പന്മാ​രു​ടെ സംഘം മുന്നമേ തീരു​മാ​നി​ച്ചി​രു​ന്ന​വ​രിൽനിന്ന്‌ വേണം ചെയർമാ​നെ​യും മറ്റു പരിപാ​ടി​കൾക്കുള്ള സഹോ​ദ​ര​ങ്ങ​ളെ​യും തിര​ഞ്ഞെ​ടു​ക്കാൻ. ( 3-16 ഖണ്ഡിക​ക​ളും  24-ാം ഖണ്ഡിക​യും കാണുക.) വിദ്യാർഥി​കൾക്കു നിയമനം നൽകു​മ്പോൾ വിദ്യാർഥി​യു​ടെ പ്രായം, അനുഭ​വ​പ​രി​ചയം, പരിപാ​ടി​യി​ലുള്ള കാര്യങ്ങൾ പറയാ​നുള്ള സംസാ​ര​സ്വാ​ത​ന്ത്ര്യം എന്നിവ കണക്കി​ലെ​ടു​ക്കണം. മറ്റു പരിപാ​ടി​കൾക്കുള്ള നിയമ​നങ്ങൾ നൽകു​മ്പോ​ഴും ഇതേ കാര്യങ്ങൾ ചിന്തി​ക്കണം. ഓരോ വിദ്യാർഥി​നി​യ​മ​ന​വും കുറഞ്ഞത്‌ മൂന്നാഴ്‌ച മുമ്പെ​ങ്കി​ലും കൊടു​ക്കണം. വിദ്യാർഥി നിയമ​നങ്ങൾ കൊടു​ക്കാൻ നമ്മുടെ ക്രിസ്‌തീയ ജീവിത-സേവന യോഗ​നി​യമന ഫാറം (S-89) ഉപയോ​ഗി​ക്കണം. ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ മുഴു മീറ്റി​ങ്ങി​ന്റെ​യും നിയമ​ന​ങ്ങ​ളു​ടെ പട്ടിക​യു​ടെ ഒരു കോപ്പി നോട്ടീസ്‌ ബോർഡിൽ ഇടണം. അദ്ദേഹത്തെ സഹായി​ക്കാൻ മറ്റൊരു മൂപ്പ​നെ​യോ ഒരു ശുശ്രൂ​ഷാ​ദാ​സ​നെ​യോ മൂപ്പന്മാ​രു​ടെ സംഘത്തി​നു നിയമി​ക്കാ​വു​ന്ന​താണ്‌. എന്നാൽ വിദ്യാർഥി​നി​യ​മ​നങ്ങൾ അല്ലാത്ത പരിപാ​ടി​കൾ ഇടുന്നത്‌ ഒരു മൂപ്പനാ​യി​രി​ക്കണം.

    ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷൻ

24. ഓരോ ആഴ്‌ച​യും, ജീവി​ത​വും സേവന​വും—യോഗ​ത്തി​ന്റെ തുടക്കം​മു​തൽ അവസാ​നം​വരെ അധ്യക്ഷ​നാ​യി സേവി​ക്കു​ന്നത്‌ ഒരു മൂപ്പനാ​യി​രി​ക്കും. (മൂപ്പന്മാ​രു​ടെ എണ്ണം സഭയിൽ കുറവാ​ണെ​ങ്കിൽ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.) ആമുഖ​പ്ര​സ്‌താ​വ​ന​ക​ളും ഉപസം​ഹാ​ര​പ്ര​സ്‌താ​വ​ന​ക​ളും തയ്യാറാ​കു​ന്ന​തും എല്ലാ പരിപാ​ടി​ക​ളും പരിച​യ​പ്പെ​ടു​ത്തു​ന്ന​തും അദ്ദേഹ​മാ​യി​രി​ക്കും. കൂടാതെ, മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ വലുപ്പം അനുസ​രിച്ച്‌ അദ്ദേഹ​ത്തിന്‌ യോഗ​ത്തി​ലെ മറ്റു ഭാഗങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ട​താ​യും വന്നേക്കാം. പ്രത്യേ​കി​ച്ചും, ചർച്ച ചെയ്യേ​ണ്ട​തി​ല്ലാത്ത വീഡി​യോ​കൾ കാണി​ക്കുന്ന പരിപാ​ടി​കൾ. ഓരോ ഭാഗത്തി​നും ശേഷം പറയുന്ന അഭി​പ്രാ​യങ്ങൾ വളരെ ചുരു​ക്ക​മാ​യി​രി​ക്കണം. ഈ ഉത്തരവാ​ദി​ത്വം ആരെയാണ്‌ ഏൽപ്പി​ക്കേ​ണ്ട​തെന്ന്‌ മൂപ്പന്മാ​രു​ടെ സംഘമാണ്‌ തീരു​മാ​നി​ക്കു​ന്നത്‌. യോഗ്യ​രായ മൂപ്പന്മാ​രെ ക്രമമായ അടിസ്ഥാ​ന​ത്തിൽ മാറി​മാ​റി അധ്യക്ഷ​ന്മാ​രാ​യി നിയമി​ക്കു​ന്ന​താണ്‌. പ്രാ​ദേ​ശി​ക​സാ​ഹ​ച​ര്യ​ങ്ങൾക്ക്‌ അനുസ​രിച്ച്‌, യോഗ്യ​രായ മറ്റു മൂപ്പന്മാ​രെ​ക്കാൾ കൂടുതൽ തവണ ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷ​നാ​യി ജീവിത-സേവന യോഗ​മേൽവി​ചാ​ര​കനെ ഉപയോ​ഗി​ച്ചേ​ക്കാം. സഭാ ബൈബിൾപ​ഠനം നടത്താൻ യോഗ്യത നേടിയ ഒരു മൂപ്പൻ, സാധാ​ര​ണ​ഗ​തി​യിൽ ജീവിത-സേവന യോഗ​ത്തി​ന്റെ അധ്യക്ഷ​നാ​കാ​നും യോഗ്യ​നാ​യി​രി​ക്കും. എങ്കിലും അധ്യക്ഷ​നാ​യി സേവി​ക്കുന്ന വ്യക്തി വിദ്യാർഥി​നി​യ​മനം നടത്തു​ന്ന​വർക്ക്‌ സ്‌നേ​ഹ​പു​ര​സ്സ​ര​വും സഹായ​ക​വും ആയ അഭിന​ന്ദ​ന​വും ആവശ്യ​മെ​ങ്കിൽ ബുദ്ധി​യു​പ​ദേ​ശ​വും നൽകേ​ണ്ട​താ​ണെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. യോഗം കൃത്യ​സ​മ​യ​ത്തു​തന്നെ തീരു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്താ​നുള്ള ഉത്തരവാ​ദി​ത്വ​വും അധ്യക്ഷ​നാണ്‌. ( 17-ഉം,  19-ഉം ഖണ്ഡികകൾ കാണുക.) സ്റ്റേജിൽ ആവശ്യ​ത്തിന്‌ സ്ഥലം ഉണ്ടെങ്കിൽ ഓരോ ഭാഗവും നടത്തുന്ന സഹോ​ദ​ര​ന്മാർ പ്രസം​ഗ​പീ​ഠ​ത്തി​ലേക്കു വരുന്ന സമയത്ത്‌ അധ്യക്ഷന്‌ സ്റ്റേജി​ലുള്ള മറ്റൊരു മൈക്കി​ലൂ​ടെ അവരെ ക്ഷണിക്കാ​വു​ന്ന​താണ്‌. അതു​പോ​ലെ, അധ്യക്ഷൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ബൈബിൾവാ​യന നിയമ​ന​ത്തി​ന്റെ​യും വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം പരിപാ​ടി​ക​ളു​ടെ​യും സമയത്ത്‌ സ്റ്റേജിൽ ഒരു മേശയിട്ട്‌ അദ്ദേഹ​ത്തിന്‌ ഇരിക്കാ​വു​ന്ന​താണ്‌. സമയം ലാഭി​ക്കാൻ അത്‌ സഹായി​ച്ചേ​ക്കാം.

   ഉപബുദ്ധിയുപദേശകൻ

25. സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം, പ്രസം​ഗങ്ങൾ നടത്തി നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പ​നെ​ത്തന്നെ ഇതിനാ​യി നിയമി​ക്കു​ന്നത്‌ നല്ലതാണ്‌. ജീവി​ത​വും സേവന​വും—യോഗ​ത്തി​ലെ പരിപാ​ടി​കൾ, പൊതു​പ്ര​സം​ഗങ്ങൾ, വീക്ഷാ​ഗോ​പു​ര​പ​ഠനം, സഭാ ബൈബിൾപ​ഠനം, ഖണ്ഡിക വായന തുടങ്ങിയ നിയമ​നങ്ങൾ നിർവ​ഹി​ക്കുന്ന മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ആവശ്യ​മാ​യി​വ​രു​ന്ന​പക്ഷം സ്വകാര്യ ബുദ്ധി​യു​പ​ദേശം കൊടു​ക്കുക എന്നതാണ്‌ ഉപബു​ദ്ധി​യു​പ​ദേ​ശ​കന്റെ ചുമതല. ( ഖണ്ഡിക 19 കാണുക.) പ്രാപ്‌തി​യുള്ള പ്രസം​ഗ​ക​രും അധ്യാ​പ​ക​രും ആയ നിരവധി മൂപ്പന്മാർ സഭയി​ലു​ണ്ടെ​ങ്കിൽ ഓരോ വർഷവും വ്യത്യസ്‌ത മൂപ്പന്മാ​രെ ഇതിനാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഓരോ നിയമ​ന​ത്തി​നു ശേഷവും ഉപബു​ദ്ധി​യു​പ​ദേ​ശകൻ ബുദ്ധി​യു​പ​ദേശം നൽകേണ്ട ആവശ്യ​മില്ല.

 അനുബന്ധ ക്ലാസുകൾ

26. വിദ്യാർഥി​ക​ളു​ടെ എണ്ണമനു​സ​രിച്ച്‌ വിദ്യാർഥി​നി​യ​മ​ന​ങ്ങൾക്കാ​യി അനുബ​ന്ധ​ക്ലാ​സു​കൾ നടത്താ​വു​ന്ന​താണ്‌. ഓരോ അനുബന്ധ ക്ലാസി​നും യോഗ്യ​ത​യുള്ള ഒരു ബുദ്ധി​യു​പ​ദേ​ശകൻ ഉണ്ടായി​രി​ക്കണം; സാധ്യ​മെ​ങ്കിൽ അതൊരു മൂപ്പനാ​യി​രി​ക്കണം. ആവശ്യ​മെ​ങ്കിൽ, നല്ല യോഗ്യ​ത​യുള്ള ഒരു ശുശ്രൂ​ഷാ​ദാ​സനെ ഉപയോ​ഗി​ക്കാം. ആരെയാണ്‌ ഇതിനാ​യി തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും കൂടാതെ ഊഴമ​നു​സ​രിച്ച്‌ അത്‌ ചെയ്യണോ വേണ്ടയോ എന്നും മൂപ്പന്മാ​രു​ടെ സംഘം തീരു​മാ​നി​ക്കണം.  ഖണ്ഡിക 18-ലെ നടപടി​ക്രമം ബുദ്ധി​യു​പ​ദേ​ശകൻ പിൻപ​റ്റണം. അനുബന്ധ ക്ലാസ്‌ നടത്തു​ന്നു​ണ്ടെ​ങ്കിൽ ദൈവ​വ​ച​ന​ത്തി​ലെ നിധികൾ എന്ന ഭാഗത്തെ ആത്മീയ​ര​ത്‌നങ്ങൾ എന്ന പരിപാ​ടി കഴിഞ്ഞ ഉടനെ അനുബന്ധ ക്ലാസി​ലേക്കു പോകാൻ വിദ്യാർഥി​ക​ളോട്‌ പറയണം. വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം എന്ന ഭാഗം കഴിഞ്ഞ​ശേഷം ബാക്കി​യുള്ള യോഗ​ത്തി​നാ​യി അവർ സഭയോ​ടൊ​പ്പം ചേരണം.

 വീഡിയോകൾ

27. വീഡി​യോ​ക​ളും ഈ യോഗ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കും. ഇടദി​വ​സത്തെ മീറ്റി​ങ്ങി​നു വേണ്ടി​യുള്ള വീഡി​യോ​കൾ JW ലൈ​ബ്രറി ആപ്പിലൂ​ടെ വ്യത്യസ്‌ത ഉപകര​ണ​ങ്ങ​ളിൽ ലഭ്യമാണ്‌.

© 2023 Watch Tower Bible and Tract Society of Pennsylvania

S-38-MY 11/23