വിവരങ്ങള്‍ കാണിക്കുക

“പാറ” കാണാൻ അവസരം!

“പാറ” കാണാൻ അവസരം!

ലോക​മെ​മ്പാ​ടു​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 15 ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ അച്ചടി നടക്കു​ന്നുണ്ട്‌. അവയിൽ ഒന്നാണ്‌ മധ്യയൂ​റോപ്പ്‌ ബ്രാഞ്ച്‌. ജർമനി​യി​ലെ സെൽറ്റേ​ഴ്‌സി​ലു​ള്ള സ്റ്റീൻഫെൽസി​ലാണ്‌ അത്‌. ജർമൻ ഭാഷയിൽ സ്റ്റീൻഫെൽസ്‌ എന്നാൽ “കല്ലുപാറ” എന്നാണ്‌ അർഥം.

2014 മേയ്‌ 23-25 തീയതി​ക​ളിൽ മധ്യയൂ​റോപ്പ്‌ ബ്രാഞ്ച്‌, അയൽക്കാർക്കും ബിസി​നെ​സ്സു​കാർക്കും പ്രാ​ദേ​ശി​ക അധികാ​രി​കൾക്കും സന്ദർശി​ക്കാ​നാ​യി ബ്രാ​ഞ്ചോ​ഫീസ്‌ തുറന്നു​കൊ​ടു​ത്തു. “സെൽറ്റേ​ഴ്‌സിൽ 30 വർഷം” എന്നായി​രു​ന്നു ആ പരിപാ​ടി​യു​ടെ പേര്‌. 1984 ഏപ്രിൽ 21-നായി​രു​ന്നു ആ ബ്രാഞ്ച്‌ സമുച്ച​യ​ത്തി​ന്റെ ഔദ്യോ​ഗി​ക ഉദ്‌ഘാ​ട​നം.

ആ മൂന്നു ദിവസം​കൊണ്ട്‌ 3,000-ത്തിലേറെ പേർ അവിടം സന്ദർശി​ച്ചു. “യഹോവയുടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്നത്‌ ഒരു പ്രത്യേക അനുഭ​വ​മാണ്‌,” അവിടത്തെ മേയർ പറഞ്ഞു. അദ്ദേഹം ആ പ്രദേ​ശത്ത്‌ സേവനം ആരംഭി​ച്ചിട്ട്‌ ഏകദേശം 30 വർഷമാ​യി​രു​ന്നു. “1979 മുതൽ 1984 വരെയുള്ള ചുരു​ങ്ങി​യ സമയം​കൊണ്ട്‌ സ്റ്റീൻഫെൽസിൽ ഈ ബ്രാ​ഞ്ചോ​ഫീസ്‌ പണിതത്‌ എങ്ങനെ​യാ​ണെന്ന്‌ എനിക്ക്‌ ഇപ്പോ​ഴും വിശ്വ​സി​ക്കാൻ പറ്റുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.

ചില വിശേ​ഷ​ങ്ങൾ

“യഹോ​വ​യു​ടെ ജനം മധ്യയൂ​റോ​പ്പിൽ” എന്നതാ​യി​രു​ന്നു അവിടത്തെ ഒരു പ്രദർശ​ന​ത്തി​ന്റെ വിഷയം. ആ ദേശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 120 വർഷത്തെ ചരിത്രം മനസ്സി​ലാ​ക്കു​ന്ന​തി​നു സന്ദർശ​കർക്കു സാധിച്ചു. ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്ന​വർക്ക്‌ ഇപ്പോ​ഴും ആ പ്രദർശ​നം കാണാ​വു​ന്ന​താണ്‌.

അപൂർവ​വും സവി​ശേ​ഷ​വും ആയ ചില ബൈബി​ളു​ക​ളു​ടെ പ്രദർശ​ന​മാ​യി​രു​ന്നു മറ്റൊന്ന്‌. ഉദാഹ​ര​ണ​ത്തിന്‌, ജർമൻ ഭാഷയി​ലു​ള്ള സമ്പൂർണ ബൈബി​ളി​ന്റെ 1534-ലെ ഒരു പതിപ്പും 1599-ലെ ഏലിയാസ്‌ ഹൂട്ടരി​ന്റെ 12 പരിഭാ​ഷ​കൾ അടങ്ങിയ പോളി​ഗോട്ട്‌ ബൈബി​ളി​ന്റെ ഒരു ഭാഗവും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. കൂടാതെ, ഇക്കാല​ത്തും ബൈബിൾത​ത്ത്വ​ങ്ങൾ പ്രാ​യോ​ഗി​ക​മാ​ണെന്നു വ്യക്തമാ​ക്കു​ന്ന ചില ചാർട്ടു​ക​ളും വീഡി​യോ​ക​ളും മറ്റും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.

ബ്രാ​ഞ്ചോ​ഫീ​സിൽ ജോലി ചെയ്യുന്ന 1,000-ത്തിലധി​കം സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ദിനചര്യ മനസ്സി​ലാ​ക്കു​ന്ന​തിന്‌ രണ്ടു ടൂറുകൾ സന്ദർശ​കർക്കാ​യി ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. “ഞങ്ങളുടെ താമസ​സ്ഥ​ലം” എന്ന ടൂറാ​യി​രു​ന്നു ആദ്യ​ത്തേത്‌. അവിടെ താമസി​ക്കു​ന്ന ചിലരു​ടെ മുറികൾ ചെന്നു​കാ​ണാ​നും ഓഫീ​സി​ന്റെ ഊണു​മു​റി​യിൽ വന്ന്‌ ഭക്ഷണം കഴിക്കാ​നും സന്ദർശ​കർക്ക്‌ അവസരം ലഭിച്ചു. കെട്ടി​ട​ത്തി​ന്റെ ചുറ്റു​മു​ള്ള, പാർക്കു​പോ​ലെ മനോ​ഹ​ര​മാ​യ സ്ഥലം ചുറ്റി​ന​ട​ന്നു കാണാ​നും അവർക്കു കഴിഞ്ഞു. “അതിമ​നോ​ഹ​രം!” എന്നാണ്‌ അവരിൽ ഒരാൾ പറഞ്ഞത്‌.

രണ്ടാമത്തെ ടൂറിന്റെ പേര്‌ “ഉത്‌പാ​ദ​നം” എന്നായി​രു​ന്നു. ഇതിലൂ​ടെ, അച്ചടി​ശാ​ല​യും ബയൻഡിങ്‌ ഡിപ്പാർട്ടു​മെ​ന്റും പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പായ്‌ക്കു ചെയ്‌ത്‌ അയയ്‌ക്കു​ന്ന ഷിപ്പിങ്‌ ഡിപ്പാർട്ടു​മെ​ന്റും അവർക്കു സന്ദർശി​ക്കാ​നാ​യി. ബൈബിൾസാ​ഹി​ത്യ​ങ്ങൾ അച്ചടിച്ച്‌ ബയൻഡു ചെയ്‌ത്‌ 50-ലേറെ രാജ്യ​ങ്ങ​ളി​ലേ​ക്കു കയറ്റി അയയ്‌ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർ നേരിട്ട്‌ കണ്ടു. ഒരാൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ലോകം മുഴു​വ​നു​മു​ള്ള സംഘട​ന​യാ​ണെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ഭൂമി​യു​ടെ ഓരോ മുക്കി​ലും മൂലയി​ലും അവരുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ചെന്നെ​ത്തു​ന്നു. സന്നദ്ധ​സേ​വ​ക​രെ ഉപയോ​ഗിച്ച്‌ ഇതെല്ലാം ചെയ്യു​ന്നത്‌ ശരിക്കും ഒരു അത്ഭുതം​ത​ന്നെ​യാണ്‌.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഔദ്യോ​ഗി​ക വെബ്‌​സൈ​റ്റാ​യ jw.org-ന്റെ പ്രദർശ​ന​മാ​യി​രു​ന്നു എടുത്ത്‌ പറയേണ്ട ഒരു സവി​ശേ​ഷത. സന്ദർശകർ ഒന്നടങ്കം വീഡി​യോ​ക​ളും മറ്റു പ്രദർശ​ന​ങ്ങ​ളും കണ്ടു. പലർക്കും ഒരുപാ​ടു ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു; സംഘാ​ട​കർ അവയ്‌ക്കെ​ല്ലാം ഉത്തരം നൽകി.

സന്ദർശകർ jw.org-നെക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ പലർക്കും പുതി​യൊ​രു കാഴ്‌ച​പ്പാ​ടു ലഭിച്ചു. അതു​കൊ​ണ്ടു​ത​ന്നെ, വളരെ മതി​പ്പോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ആണ്‌ പല സന്ദർശ​ക​രും അവിടം വിട്ടത്‌. ഒരാൾ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ എനിക്കു പല തെറ്റി​ദ്ധാ​ര​ണ​ക​ളു​മു​ണ്ടാ​യി​രു​ന്നു. എന്റെ അഭി​പ്രാ​യം ഞാൻ തിരു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.” ഒരു സ്‌ത്രീ പല തവണ ഇങ്ങനെ പറഞ്ഞു: “എന്റെ എല്ലാ മുൻവി​ധി​ക​ളും പിഴു​തെ​റി​ഞ്ഞ ദിവസ​മാണ്‌ ഇത്‌.”

a 2014-ലെ കണക്ക്‌

b 2014-ലെ കണക്ക്‌

c 2014-ലെ കണക്ക്‌