വിവരങ്ങള്‍ കാണിക്കുക

വാഷിംഗ്‌ മെഷീന്‌ അടിയി​ലെ കുറി​പ്പു​കൾ

വാഷിംഗ്‌ മെഷീന്‌ അടിയി​ലെ കുറി​പ്പു​കൾ

 ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേ​റ്റ​തി​നു ശേഷം സെറീന റഷ്യയിൽനിന്ന്‌ സ്വന്തം നാടായ സെൻട്രൽ ഏഷ്യയി​ലേക്കു തിരി​ച്ചെത്തി. രണ്ടു പെൺമ​ക്ക​ളെ​യും തന്റെ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ വളർത്തുക എന്നതാ​യി​രു​ന്നു മനസ്സിൽ. സാമ്പത്തി​ക​സ്ഥി​തി അത്ര നല്ലതല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളും അനിയ​നും ഭാര്യ​യും താമസി​ക്കുന്ന ഒറ്റമുറി അപ്പാർട്ടു​മെ​ന്റി​ലാണ്‌ അവർ താമസി​ച്ചത്‌. മക്കളെ ബൈബിൾസ​ത്യം പഠിപ്പി​ക്ക​രു​തെന്നു സെറീ​ന​യു​ടെ മാതാ​പി​താ​ക്കൾ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. ബൈബി​ളി​നെ​ക്കു​റിച്ച്‌ അമ്മയോ​ടു സംസാ​രി​ക്ക​രു​തെന്നു മക്കളോ​ടും അവർ പറഞ്ഞി​രു​ന്നു.

 മക്കളെ യഹോ​വ​യെ​പ്പറ്റി എങ്ങനെ പഠിപ്പി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ സെറീന കാര്യ​മാ​യി ചിന്തിച്ചു. (സുഭാ​ഷി​തങ്ങൾ 1:8) സെറീന മാർഗ​നിർദേ​ശ​ത്തി​നും ജ്ഞാനത്തി​നും വേണ്ടി ദൈവ​ത്തോ​ടു ഉള്ളുരു​കി പ്രാർഥി​ച്ചു, അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. സെറീന മക്കളോ​ടൊ​പ്പം നടക്കാ​നും ആ സമയത്ത്‌ സൃഷ്ടി​യി​ലെ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കാ​നും തുടങ്ങി. അങ്ങനെ സ്രഷ്ടാ​വി​ലുള്ള അവരുടെ താത്‌പ​ര്യം വളർന്നു.

 ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? a എന്ന പുസ്‌തകം ഉപയോ​ഗി​ച്ചു​കൊണ്ട്‌ സെറീന മക്കളുടെ ആ താത്‌പ​ര്യം കൂട്ടാൻ ശ്രമിച്ചു. അതിനു ഖണ്ഡിക​ക​ളും ചോദ്യ​ങ്ങ​ളും പുസ്‌ത​ക​ത്തിൽനിന്ന്‌ പേപ്പറി​ലേക്കു പകർത്തി​യെ​ഴു​തും. ആ വിവരങ്ങൾ ശരിക്കും മക്കൾക്കു മനസ്സി​ലാ​കാൻ ഏതാനും ചില വാചക​ങ്ങൾകൂ​ടെ സെറീന എഴുതു​മാ​യി​രു​ന്നു. എന്നിട്ട്‌ പേപ്പറു​ക​ളും കൂടെ ഒരു പെൻസി​ലും കുളി​മു​റി​യി​ലെ വാഷിംഗ്‌ മെഷീന്‌ അടിയിൽ ഒളിപ്പി​ച്ചു​വെ​ക്കും. മക്കൾ അങ്ങോട്ടു വരു​മ്പോൾ അവർ അത്‌ വായി​ക്കു​ക​യും ഉത്തരങ്ങൾ അതിൽ എഴുതു​ക​യും ചെയ്യും.

 മക്കളു​മാ​യി ഒറ്റയ്‌ക്കു താമസി​ക്കാൻ ഒരിടം കിട്ടു​ന്ന​തു​വരെ ഈ രീതി​യി​ലൂ​ടെ സെറീന ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ രണ്ടു പാഠങ്ങൾ മക്കളെ പഠിപ്പി​ച്ചു. പുതിയ സ്ഥലത്ത്‌ തടസ്സങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ സെറീ​ന​യ്‌ക്കു കഴിഞ്ഞു. 2016 ഒക്ടോ​ബ​റിൽ സെറീ​ന​യു​ടെ രണ്ടു മക്കളും സ്‌നാ​ന​പ്പെട്ടു. മക്കളെ ആത്മീയ​മാ​യി വളർത്താൻ ആ അമ്മ ജ്ഞാനവും വിവേ​ക​വും കാണി​ച്ചത്‌ എത്ര നന്നായി!

a ജീവിതം ആസ്വദിക്കാം പുസ്‌ത​ക​മാ​ണു മിക്കവ​രും ഇപ്പോൾ ഉപയോ​ഗി​ക്കു​ന്നത്‌.