വിവരങ്ങള്‍ കാണിക്കുക

കുപി​ത​രായ പുരോ​ഹി​ത​ന്മാർ

കുപി​ത​രായ പുരോ​ഹി​ത​ന്മാർ

 സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ ആർതർ, അർമേ​നി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭ സന്ദർശി​ക്കുന്ന സമയം. ആ സഭയി​ലു​ള്ളവർ പൊതു​സ്ഥ​ലത്തു ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ വെച്ചു​കൊ​ണ്ടുള്ള പരസ്യ​സാ​ക്ഷീ​ക​രണം അതുവരെ നടത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. അതിനുള്ള പരിശീ​ലനം സഭയ്‌ക്കു കൊടു​ക്കാൻവേണ്ടി ആർതറും ഭാര്യ അന്നയും ജിറായർ എന്നു പേരുള്ള മറ്റൊ​രാ​ളും ടൗണിൽ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ കാർട്ട്‌ വെച്ചു. ധാരാളം കാൽന​ട​യാ​ത്ര​ക്കാർ പോകുന്ന ഒരു സ്ഥലത്താണ്‌ അതു വെച്ചത്‌.

 അതുവഴി കടന്നു​പോ​കു​ന്നവർ കാർട്ട്‌ ശ്രദ്ധി​ക്കാ​നും പ്രസി​ദ്ധീ​ക​ര​ണങ്ങൾ എടുക്കാ​നും തുടങ്ങി. സാക്ഷീ​ക​ര​ണ​ത്തി​ന്റെ ഈ പുതിയ രീതി എതിരാ​ളി​ക​ളെ​യും ആകർഷി​ച്ചു. അതുവഴി പോയ രണ്ടു പുരോ​ഹി​ത​ന്മാർ കാർട്ടി​ന്റെ അടുത്ത്‌ വന്ന്‌ ഒന്നും പറയാതെ, ആ കാർട്ട്‌ തട്ടി​ത്തെ​റി​പ്പിച്ച്‌ താഴെ​യി​ട്ടു. എന്നിട്ട്‌ ആർതറി​ന്റെ മുഖത്ത്‌ അടിച്ചു, അദ്ദേഹ​ത്തി​ന്റെ കണ്ണട താഴെ വീണു. ആർതറും അന്നയും ജിറാ​യ​റും പുരോ​ഹി​ത​ന്മാ​രെ ശാന്തമാ​ക്കാൻ ശ്രമി​ച്ചെ​ങ്കി​ലും അതിൽ വിജയി​ച്ചില്ല. പുരോ​ഹി​ത​ന്മാർ വളരെ ദേഷ്യ​ത്തോ​ടെ കാർട്ട്‌ ചവിട്ടി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ചിതറി​ച്ചു. സാക്ഷി​കളെ പ്രാകു​ക​യും ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തിട്ട്‌ അവർ പോയി.

 ആർതറും അന്നയും ജിറാ​യ​റും അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ പരാതി കൊടു​ക്കാൻ പോയി. നടന്ന കാര്യം അവരെ അറിയി​ച്ചു. അതിനു ശേഷം ബൈബി​ളി​നെ​ക്കു​റിച്ച്‌ അവി​ടെ​യുള്ള പോലീ​സു​കാ​രോ​ടും മറ്റു ഉദ്യോ​ഗ​സ്ഥ​രോ​ടും അവർ സംസാ​രി​ച്ചു. പിന്നീട്‌, അവരെ അവിടു​ത്തെ ഉയർന്ന പോലീസ്‌ ഉദ്യോ​ഗ​സ്ഥന്റെ അടു​ത്തേക്കു കൊണ്ടു​പോ​യി. ആദ്യം, സംഭവിച്ച കാര്യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം ചോദിച്ച്‌ മനസ്സി​ലാ​ക്കി. പുരോ​ഹി​ത​ന്മാർ അടിച്ചി​ട്ടും നല്ല ആരോ​ഗ്യ​മുള്ള ആർതർ തിരി​ച്ചൊ​ന്നും ചെയ്‌തി​ല്ലെന്നു കേട്ട​പ്പോൾ അദ്ദേഹം കേസിന്റെ കാര്യ​ങ്ങ​ളൊ​ക്കെ സംസാ​രി​ക്കു​ന്നതു നിറുത്തി. എന്നിട്ട്‌, സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ കാര്യങ്ങൾ ചോദി​ക്കാൻ തുടങ്ങി. ഇത്‌ ഏതാണ്ട്‌ നാലു മണിക്കൂ​റോ​ളം നീണ്ടു. കാര്യങ്ങൾ കേട്ട​പ്പോൾ അദ്ദേഹ​ത്തിന്‌ വലിയ താത്‌പ​ര്യ​മാ​യി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ മതം കൊള്ളാ​മ​ല്ലോ. എനിക്കും അതിൽ ചേരണ​മെ​ന്നുണ്ട്‌!”

ആർതറും അന്നയും

 അടുത്ത ദിവസം ആർതർ വീണ്ടും പരസ്യ​സാ​ക്ഷീ​ക​രണം തുടങ്ങി. അപ്പോൾ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യ​ങ്ങ​ളൊ​ക്കെ കണ്ട ഒരാൾ ആർതറി​ന്റെ അടുത്ത്‌ വന്നു. ആർതറി​ന്റെ ആത്മനി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചും സമനി​ല​യെ​ക്കു​റി​ച്ചും അദ്ദേഹം പ്രശം​സിച്ച്‌ സംസാ​രി​ച്ചു. കഴിഞ്ഞ ദിവസത്തെ സംഭവം, പുരോ​ഹി​ത​ന്മാ​രോ​ടു തനിക്കു​ണ്ടാ​യി​രുന്ന സകല ബഹുമാ​ന​വും ഇല്ലാതാ​ക്കി​യെ​ന്നും അദ്ദേഹം പറഞ്ഞു.

 അന്നു വൈകു​ന്നേരം ആർതറി​നെ ആ ഉയർന്ന പോലീസ്‌ ഉദ്യോ​ഗസ്ഥൻ വിളി​പ്പി​ച്ചു. കേസി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നല്ല പകരം ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ ചോദ്യ​ങ്ങൾ ചോദി​ക്കാൻ. ആ ചർച്ചയിൽ മറ്റു രണ്ടു പോലീ​സു​കാ​രും കൂടി.

 അടുത്ത ദിവസം ആർതർ ആ പോലീസ്‌ ഉദ്യോ​ഗ​സ്ഥനെ വീണ്ടും സന്ദർശി​ച്ചു. ഈ പ്രാവ​ശ്യം ബൈബി​ള​ധി​ഷ്‌ഠി​ത​മായ ചില വീഡി​യോ​കൾ അദ്ദേഹത്തെ കാണിച്ചു. ആ വീഡി​യോ​കൾ കാണാൻ അദ്ദേഹം മറ്റു പോലീ​സു​കാ​രെ​യും ക്ഷണിച്ചു.

 പുരോ​ഹി​ത​ന്റെ മോശം പെരു​മാ​റ്റം കാരണം പല പോലീ​സു​കാർക്കും ആദ്യമാ​യി നല്ല സാക്ഷ്യം ലഭിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അവർക്ക്‌ മതിപ്പു തോന്നാൻ അത്‌ ഇടയാക്കി.