വിവരങ്ങള്‍ കാണിക്കുക

സ്വർഗം എന്താണ്‌?

സ്വർഗം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ‘സ്വർഗം’ എന്ന പദം മൂന്നു വ്യത്യ​സ്‌ത അർഥത്തിൽ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു: (1) അക്ഷരീയ ആകാശം (2) ആത്മമണ്ഡലം (3) ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. എന്നാൽ സന്ദർഭ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ശരിയായ അർഥം മനസ്സി​ലാ​ക്കാൻ കഴിയും. a

  1.   അക്ഷരീയ ആകാശം: ഈ അർഥത്തിൽ സ്വർഗം അഥവാ ആകാശം ഭൂമി​യു​ടെ അന്തരീ​ക്ഷ​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. അതായത്‌ കാറ്റ്‌ അടിക്കു​ക​യും പക്ഷികൾ പറക്കു​ക​യും മേഘങ്ങൾ മഞ്ഞും മഴയും ഉത്‌പാ​ദി​പ്പി​ക്കു​ക​യും ഇടിമി​ന്നൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ചെയ്യുന്ന സ്ഥലം. (സങ്കീർത്തനം 78:26; സുഭാഷിതങ്ങൾ 30:19; യശയ്യ 55:10; ലൂക്കോസ്‌ 17:24) ‘സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും’ സ്ഥിതി​ചെ​യ്യു​ന്ന സ്ഥലമായ ബാഹ്യാ​കാ​ശ​ത്തെ​യും അത്‌ അർഥമാ​ക്കു​ന്നു.—ആവർത്തനം 4:19; ഉൽപത്തി 1:1.

  2.   ആത്മമണ്ഡലം: ‘സ്വർഗം’ എന്ന പദം ആത്മമണ്ഡ​ല​ത്തെ​യും അർഥമാ​ക്കു​ന്നു. പ്രപഞ്ച​ത്തി​നു പുറ​മേ​യു​ള്ള​തും ഉന്നതവും ആയ ഒരു സ്ഥലം. (1 രാജാ​ക്ക​ന്മാർ 8:27; യോഹ​ന്നാൻ 6:38) ഈ ആത്മമണ്ഡ​ല​ത്തി​ലാണ്‌ ദൈവ​മാ​യ യഹോ​വ​യും ദൈവം സൃഷ്ടിച്ച ദൂതന്മാ​രും വസിക്കു​ന്നത്‌. (യോഹന്നാൻ 4:24; മത്തായി 24:36) ചില സന്ദർഭ​ങ്ങ​ളിൽ, “വിശു​ദ്ധ​ന്മാ​രു​ടെ സഭ”യായ വിശ്വ​സ്‌ത ദൂതന്മാ​രെ കുറി​ക്കാ​നും “സ്വർഗ്ഗം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—സങ്കീർത്ത​നം 89:5-7

     യഹോ​വ​യു​ടെ ‘വാസസ്ഥലം’ ആയ ആത്മമണ്ഡ​ല​ത്തി​ന്റെ ഒരു കൃത്യ​മാ​യ ഭാഗത്തെ കുറി​ക്കാ​നും ബൈബി​ളിൽ ‘സ്വർഗം’ എന്ന പദം ഉപയോ​ഗി​ക്കു​ന്നു. (1 രാജാ​ക്ക​ന്മാർ 8:43, 49; എബ്രായർ 9:24; വെളി​പാട്‌ 13:6) ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സന്നിധി​യിൽ ഒരിക്ക​ലും പ്രവേ​ശി​ക്കാൻ അനുവ​ദി​ക്കാ​തെ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കു​മെന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. എങ്കിലും, അവർ ഇപ്പോ​ഴും ആത്മജീ​വി​കൾ തന്നെയാണ്‌.—വെളി​പാട്‌ 12:7-9, 12.

  3.   ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. സാധാ​ര​ണ​ഗ​തി​യിൽ ഒരു ഭരണാ​ധി​കാ​ര​ത്തോ​ടുള്ള ബന്ധത്തിൽ, ഉന്നതമായ സ്ഥാനത്തെ കുറി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ ‘സ്വർഗം’ എന്ന പദം ഉപയോ​ഗി​ക്കു​ന്നു. അതായത്‌ ചുവടെ കൊടു​ത്തി​രി​ക്കു​ന്ന ചില സ്ഥാനങ്ങൾ പോലെ :

സ്വർഗം എങ്ങനെ​യു​ള്ള സ്ഥലമാണ്‌?

 ആത്മമണ്ഡലം പ്രവർത്ത​ന​ത്തി​ന്റെ ഒരു വിശാ​ല​മാ​യ മേഖല​യാണ്‌. യഹോ​വ​യു​ടെ “ആജ്ഞ അനുസ​രി​ക്കു​ന്ന” ശതകോ​ടി​ക്ക​ണ​ക്കിന്‌ ആത്മജീ​വി​കൾ വസിക്കുന്ന സ്ഥലമാണ്‌ അത്‌.—സങ്കീർത്ത​നം 103:20, 21; ദാനി​യേൽ 7:10.

 ഉജ്ജ്വല​മാ​യ പ്രകാ​ശ​ത്താൽ പൂരി​ത​മാണ്‌ സ്വർഗം എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:15, 16) സ്വർഗീയ ദർശന​ത്തിൽ യഹസ്‌കേൽ പ്രവാ​ച​കൻ ഉജ്ജ്വല​മാ​യ ഒരു ‘പ്രകാ​ശ​വും’, ദാനി​യേൽ പ്രവാ​ച​കൻ “ഒരു അഗ്നിനദി”യും കണ്ടു. (യഹസ്‌കേൽ 1:26-28; ദാനി​യേൽ 7:9, 10) സ്വർഗം വിശു​ദ്ധ​വും മനോ​ഹ​ര​വും ആയ ഒരു സ്ഥലമാണ്‌.—സങ്കീർത്ത​നം 96:6; യശയ്യ 63:15; വെളി​പാട്‌ 4:2, 3.

 സ്വർഗ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന ഒരു ആകമാ​ന​ചി​ത്രം നമ്മളിൽ ഭയവും ആദരവും ജനിപ്പി​ക്കു​ന്നു. (യഹസ്‌കേൽ 43:2, 3) എങ്കിലും സ്വർഗ​ത്തെ​ക്കു​റിച്ച്‌ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ മനുഷ്യർക്കാ​വി​ല്ല. കാരണം, ആത്മമണ്ഡലം നമ്മുടെ ഗ്രഹണ​പ്രാപ്‌തിക്ക്‌ അതീത​മാണ്‌.

a ‘ഉയരം’ എന്ന്‌ അർഥം വരുന്ന മൂല എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ സ്വർഗം എന്ന വാക്ക്‌ വന്നിരി​ക്കു​ന്നത്‌. (സുഭാഷിതങ്ങൾ 25:3)

b മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) യശയ്യ 65:17-ലെ പുതിയ ആകാശം, “ഒരു പുതിയ ഗവണ്മെ​ന്റി​നെ, പുതിയ ഭരണത്തെ” സൂചി​പ്പി​ക്കു​ന്ന​താ​യി പറയുന്നു.—വാല്യം IV, പേജ്‌ 122.