വിവരങ്ങള്‍ കാണിക്കുക

വിവാ​ഹ​മോ​ച​നം ബൈബിൾ അനുവ​ദി​ക്കു​ന്നു​ണ്ടോ?

വിവാ​ഹ​മോ​ച​നം ബൈബിൾ അനുവ​ദി​ക്കു​ന്നു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 വിവാ​ഹ​മോ​ച​ന​ത്തിന്‌ ബൈബിൾ അനുവാ​ദം നൽകു​ന്നുണ്ട്‌. എന്നാൽ വിവാ​ഹ​ബ​ന്ധം അവസാ​നി​പ്പി​ക്കാ​നു​ള്ള സ്വീകാ​ര്യ​മാ​യ ഒരു കാരണ​ത്തെ​ക്കു​റിച്ച്‌ മാത്രമേ യേശു പറഞ്ഞി​ട്ടു​ള്ളൂ: “ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.”—മത്തായി 19:9.

 കരുതി​ക്കൂ​ട്ടി വഞ്ചകമായ മാർഗ​ത്തി​ലൂ​ടെ​യു​ള്ള വിവാ​ഹ​മോ​ച​നം ദൈവം വെറു​ക്കു​ന്നു. മറ്റൊ​രാ​ളെ സ്വന്തമാ​ക്കാ​നു​ള്ള ആന്തര​ത്തോ​ടെ നിസ്സാ​ര​കാ​ര​ണ​ത്തി​ന്റെ പേരിൽ ഇണയെ ഉപേക്ഷി​ക്കു​ന്ന​വർ ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രും.—മലാഖി 2:13-16; മർക്കോസ്‌ 10:9.