വിവരങ്ങള്‍ കാണിക്കുക

ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​ന്റെ ജനനത്തീ​യ​തി ബൈബിൾ പറയു​ന്നി​ല്ല. നമ്മൾ യേശു​വി​ന്റെ ജന്മദിനം ആഘോ​ഷി​ക്ക​ണ​മെ​ന്നും പറയു​ന്നി​ല്ല. മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു: “ദൈവ​ക​ല്‌പന അനുസ​രി​ച്ചു​ള്ള​തല്ല ക്രിസ്‌തു​മ​സ്സി​ന്റെ ആഘോഷം, അതിന്റെ ഉത്ഭവം പുതി​യ​നി​യ​മ​ത്തിൽ അടിസ്ഥാനപ്പെട്ടതുമല്ല.”

 ക്രിസ്‌തു​മ​സ്സി​ന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ അതിന്റെ വേരുകൾ വ്യാജ​മ​താ​ചാ​ര​ങ്ങ​ളി​ലാ​ണെന്നു മനസ്സി​ലാ​ക്കാം. ദൈവം അംഗീ​ക​രി​ക്കാ​ത്ത വിധത്തിൽ ദൈവത്തെ ആരാധി​ക്കു​ന്നത്‌ ദൈവ​ത്തിന്‌ എതിരെ ഉള്ള ഒരു കുറ്റമാണ്‌.—പുറപ്പാട്‌ 32:5-7.

ക്രിസ്‌തു​മസ്സ്‌ ആചാര​ങ്ങ​ളു​ടെ ചരിത്രം

  1.   യേശുവിന്റെ ജന്മദിനം ആഘോ​ഷി​ക്കു​ന്നത്‌: “ആരു​ടെ​യെ​ങ്കി​ലും ജന്മദിനം ആഘോ​ഷി​ക്കു​ന്നത്‌ ഒരു വ്യാജ​മ​താ​ചാ​ര​മാ​ണെന്ന്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ കരുതി​യി​രു​ന്ന​തു​കൊണ്ട്‌ അവർ [യേശുവിന്റെ] ജന്മദിനം ആഘോ​ഷി​ച്ചി​ല്ല.”—വേൾഡ്‌ ബുക്ക്‌ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌).

  2.   ഡിസംബർ 25: യേശു ജനിച്ചത്‌ ഈ തീയതി​യി​ലാ​ണെ​ന്ന​തിന്‌ ഒരു തെളി​വു​മി​ല്ല. ശൈത്യ​കാ​ലത്ത്‌ നടത്തി​യി​രു​ന്ന പല വ്യാജമത ആഘോ​ഷ​ങ്ങ​ളു​മാ​യി ഒത്തുവ​രാൻവേ​ണ്ടി​യാ​യി​രി​ക്കാം സഭാ​നേ​താ​ക്കൾ ഈ തീയതി തിര​ഞ്ഞെ​ടു​ത്തത്‌.

  3.   സമ്മാനങ്ങൾ കൈമാ​റു​ന്ന​തും വിരു​ന്നു​ക​ളും പാർട്ടി​ക​ളും നടത്തു​ന്ന​തും: അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ഡിസംബർ മാസത്തി​ന്റെ മധ്യത്തിൽ നടത്തി​യി​രു​ന്ന റോമൻ ഉത്സവമായ സാറ്റർനേ​ലി​യ​യിൽനിന്ന്‌ കടമെ​ടു​ത്തി​ട്ടു​ള്ള​താണ്‌ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​ത്തി​ന്റെ പല ആചാര​രീ​തി​ക​ളും. ഉദാഹ​ര​ണ​ത്തിന്‌, ഈ ഉത്സവത്തിൽനി​ന്നാണ്‌ വിപു​ല​മാ​യ വിരു​ന്നു​ക​ളും സമ്മാനങ്ങൾ കൈമാ​റു​ന്ന രീതി​യും മെഴു​കു​തി​രി​കൾ കത്തിക്കു​ന്ന​തും ഒക്കെ വന്നിട്ടു​ള്ളത്‌.” “സാറ്റർനേ​ലി​യ​യു​ടെ സമയത്ത്‌ എല്ലാ ജോലി​കൾക്കും കച്ചവട​ങ്ങൾക്കും ഒഴിവു​കൊ​ടു​ക്കു​മാ​യി​രു​ന്നു” എന്നു ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു.

  4.   ക്രിസ്‌തുമസ്സ്‌ വിളക്കു​കൾ: മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ ശൈത്യ​കാ​ല​ത്തെ ഉത്സവം ആഘോ​ഷി​ക്കാ​നും ദുഷ്ടാ​ത്മാ​ക്ക​ളെ എതിർത്തു​നിൽക്കാ​നും വേണ്ടി യൂറോ​പ്പി​ലെ ആളുകൾ “വിളക്കു​ക​ളും പച്ചില​ക​ളും ഉപയോ​ഗിച്ച്‌” തങ്ങളുടെ വീടുകൾ അലങ്കരി​ക്കു​മാ​യി​രു​ന്നു.

  5.   മിസൽറ്റോ, ഹോളി: ക്രിസ്‌തു​മസ്സ്‌ അലങ്കാ​ര​ങ്ങൾക്കു​വേ​ണ്ടി ഉപയോ​ഗി​ക്കു​ന്ന ചെടി​ക​ളാണ്‌ ഇവ. “ഡ്രൂയി​ഡു​കൾ (പുരാതന സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രു​ടെ പുരോ​ഹി​ത​ന്മാർ) ആണ്‌ മിസൽറ്റോ​യ്‌ക്കു മാന്ത്രി​ക​ശ​ക്തി​യു​ണ്ടെന്ന്‌ വരുത്തി​ത്തീർത്തത്‌. സൂര്യന്റെ മടങ്ങി​വ​ര​വി​നു​ള്ള ഉറപ്പെ​ന്ന​നി​ല​യിൽ ഹോളി​ച്ചെ​ടി​യെ ആരാധി​ച്ചി​രു​ന്നു.”—അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌).

  6.   ക്രിസ്‌തുമസ്സ്‌ ട്രീ: “യൂറോ​പ്പി​ലെ വ്യാജ​മ​ത​ങ്ങൾക്കി​ട​യിൽ സാധാ​ര​ണ​മാ​യി​രു​ന്ന മരങ്ങളെ ആരാധി​ക്കു​ന്ന രീതി ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ച്ച​ശേ​ഷ​വും അവർ നിലനി​റു​ത്തി.” മരങ്ങളെ ആരാധി​ക്കു​ന്ന ആ രീതി​യിൽനി​ന്നാണ്‌ “ശൈത്യ​കാ​ല​ത്തെ അവധിക്ക്‌ വീടി​ന​ക​ത്തോ വാതിൽക്ക​ലോ യൂൾ മരം വെക്കുന്ന” ആചാരം വന്നത്‌.—ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌).