വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കുട്ടി​കൾക്കു നല്ല മാർഗ​നിർദേശം കൊടുക്കാം?

മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കുട്ടി​കൾക്കു നല്ല മാർഗ​നിർദേശം കൊടുക്കാം?

   നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 ചില സംസ്‌കാ​ര​ങ്ങ​ളിൽ കുട്ടി​കൾക്കു മാതാ​പി​താ​ക്ക​ളു​മാ​യി ഒരു അടുത്ത ബന്ധമുണ്ട്‌. മാർഗ​നിർദേ​ശ​ത്തി​നാ​യി എപ്പോ​ഴും അവർ മാതാ​പി​താ​ക്ക​ളി​ലേക്കു നോക്കും. മറ്റു ചില സംസ്‌കാ​ര​ങ്ങ​ളിൽ കുട്ടികൾ മാർഗ​നിർദേ​ശ​ത്തി​നാ​യി തരപ്പടി​ക്കാ​രായ കുട്ടി​ക​ളി​ലേ​ക്കാ​ണു തിരി​യു​ന്നത്‌.

 എന്തിനും ഏതിനും തരപ്പടി​ക്കാ​രു​ടെ ഉപദേശം തേടു​ന്നവർ മാതാ​പി​താ​ക്ക​ളു​ടെ അധികാ​രത്തെ വിലകു​റച്ച്‌ കാണു​ക​യാണ്‌. ഇങ്ങനെ​യുള്ള കുട്ടികൾ കൗമാ​ര​പ്രാ​യ​ത്തി​ലെ​ത്തു​മ്പോൾ അവരുടെ മാതാ​പി​താ​ക്കൾക്ക്‌ അവരെ പിടി​ച്ചാൽ കിട്ടില്ല. ഇതിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. കുട്ടികൾ തരപ്പടി​ക്കാ​രു​ടെ ഒപ്പം ഒരുപാട്‌ സമയം ചെലവ​ഴി​ക്കു​മ്പോൾ ഒരർഥ​ത്തിൽ അവരെ വളർത്താ​നുള്ള ഉത്തരവാ​ദി​ത്വം തരപ്പടി​ക്കാർക്കു മാതാ​പി​താ​ക്കൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.

 എന്തുകൊണ്ടാണ്‌ കുട്ടികൾ വളരെ എളുപ്പ​ത്തിൽ മാതാ​പി​താ​ക്ക​ളെ​ക്കാൾ സമപ്രാ​യ​ക്കാ​രായ കൂട്ടു​കാ​രോട്‌ അടുക്കു​ന്നത്‌? ചില കാരണങ്ങൾ ഇതൊ​ക്കെ​യാണ്‌:

  •   സ്‌കൂൾ. കുട്ടികൾ ഏറെ സമയം ചെലവ​ഴി​ക്കു​ന്നതു അവരുടെ കൂട്ടു​കാ​രു​ടെ ഒപ്പം ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ അവരു​മാ​യി വല്ലാത്ത ഒരു അടുപ്പ​ത്തി​ലേക്കു വരുന്നു. ഇതു മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​ര​ത്തെ​ക്കാൾ അധികം കൂട്ടു​കാ​രു​ടെ അംഗീ​കാ​രത്തെ പ്രിയ​പ്പെ​ടാ​നും അവർ പറയുന്ന കാര്യ​ങ്ങൾക്കു കൂടുതൽ വിലക​ല്‌പി​ക്കാ​നും കുട്ടി​കളെ പ്രേരി​പ്പി​ച്ചേ​ക്കാം. കൗമാ​ര​പ്രാ​യം ആകു​മ്പോ​ഴെ​ക്കും ഈ മനോ​ഭാ​വം കൂടുതൽ തീവ്ര​മാ​കും.

    കുട്ടികൾ തരപ്പടി​ക്കാ​രു​ടെ അംഗീ​കാ​ര​ത്തെ​ക്കാൾ മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​ര​ത്തി​നു മൂല്യം കല്‌പി​ക്കണം.

  •   സമയമില്ല. പല കുടും​ബ​ങ്ങ​ളി​ലും കുട്ടികൾ സ്‌കൂ​ളിൽനിന്ന്‌ തിരി​ച്ചു​വ​രു​മ്പോൾ വീട്ടി​ലാ​രും ഉണ്ടായി​രി​ക്കില്ല. മാതാ​വോ പിതാ​വോ ജോലി​സ്ഥ​ല​ത്താ​യി​രി​ക്കും.

  •   ന്യൂജെൻ സംസ്‌കാരം. കുട്ടികൾ മുതിർന്ന്‌ പ്രായ​പൂർത്തി​യാ​കു​മ്പോൾ തങ്ങളുടെ കൂട്ടൂ​കാർ എന്തൊ​ക്കെ​യാ​ണോ ചെയ്യു​ന്നത്‌ അതൊക്കെ ചെയ്യാൻ അവർ ഇഷ്ടപ്പെ​ടു​ന്നു. കൂട്ടു​കാ​രെ​പോ​ലെ​തന്നെ വസ്‌ത്രം ധരിക്കുക, സംസാ​രി​ക്കുക, അവർ പെരു​മാ​റു​ന്ന​തു​പോ​ലെ പെരു​മാ​റുക ഇതൊ​ക്കെ​യാണ്‌ അവരുടെ രീതികൾ. മിക്ക​പ്പോ​ഴും അവർക്കു പ്രധാനം മാതാ​പി​താ​ക്കൾ അവരെ​ക്കു​റിച്ച്‌ എന്തു ചിന്തി​ക്കു​ന്നു എന്നതല്ല അവരുടെ കൂട്ടു​കാർ അവരെ​ക്കു​റിച്ച്‌ എന്തു ചിന്തി​ക്കു​ന്നു എന്നതാണ്‌.

  •   ബിസി​നെസ്സ്‌. ഇന്നത്തെ കച്ചവട​ലോ​ക​വും വിനോ​ദ​വ്യ​വ​സാ​യ​വും നോട്ട​മി​ട്ടി​രി​ക്കു​ന്നതു യുവ​പ്രാ​യ​ക്കാ​രെ​യാണ്‌. അവരുടെ കച്ചവട​സാ​ധ​ന​ങ്ങ​ളും വിനോ​ദ​പ​രി​പാ​ടി​ക​ളും ശരിക്കും മാതാ​പി​താ​ക്ക​ളു​മാ​യുള്ള അകൽച്ച കൂട്ടു​ക​യാണ്‌. “ന്യൂജെൻ സംസ്‌കാ​രം അപ്രത്യ​ക്ഷ​മാ​യാൽ കോടി​ക്ക​ണ​ക്കി​നു ഡോളർ സമ്പാദി​ക്കുന്ന വ്യവസാ​യ​രം​ഗം ഞൊടി​യി​ട​യിൽ തകർന്നു​വീ​ഴും” എന്ന്‌ എഴുത്തു​കാ​ര​നായ ഡോക്ടർ റോബർട്ട്‌ എപ്പ്‌സ്റ്റൈൻ പറയുന്നു. a

 നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

  •   കുട്ടി​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കുക.

      ബൈബിൾ പറയുന്നു: “ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം. നീ അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌ നിന്റെ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം. നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.”—ആവർത്തനം 6:6, 7.

     മക്കൾ തരപ്പടി​ക്കാ​രായ കൂട്ടു​കാ​രോ​ടൊ​പ്പം കൂട്ടു​കൂ​ടു​ന്നതു തെറ്റൊ​ന്നും അല്ല. പക്ഷേ അവർക്കു​വേണ്ട മാർഗ​നിർദേ​ശ​വും ഉപദേ​ശ​വും കൊടു​ക്കേ​ണ്ടതു മാതാ​പി​താ​ക്ക​ളായ നിങ്ങളാ​ണെന്ന കാര്യം ഒരിക്ക​ലും മറക്കരുത്‌. സന്തോ​ഷ​ക​ര​മായ ഒരു കാര്യം ഇതാണ്‌, ഭൂരി​ഭാ​ഗം കുട്ടി​കൾക്കും കൗമാ​ര​പ്രാ​യ​ക്കാർക്കും അവരുടെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്ക​ണ​മെ​ന്നും അവരെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ന്നും ഉള്ള ആഗ്രഹ​മാ​ണു​ള്ളത്‌. നിങ്ങൾക്കു മക്കളു​മാ​യി വളരെ അടുത്ത ബന്ധമു​ണ്ടെ​ങ്കിൽ അവരുടെ കൂട്ടു​കാ​രെ​ക്കാൾ സ്വാധീ​നം മക്കളോ​ടു നിങ്ങൾക്ക്‌ ഉണ്ടാകും.

     “മക്കളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കണം. അവർ ഹോം വർക്ക്‌ ചെയ്യു​മ്പോൾ അവരോ​ടൊ​പ്പം കൂടുക. നിങ്ങൾ ഭക്ഷണം പാകം ചെയ്യു​മ്പോ​ഴും വീട്‌ വൃത്തി​യാ​ക്കു​മ്പോ​ഴും അവരെ​യും കൂട്ടുക. രസകര​മായ കാര്യങ്ങൾ ഒരുമിച്ച്‌ ചെയ്യണം. കുട്ടി​ക​ളോ​ടൊ​പ്പം കളിക്കാൻ കൂടണം, അവരോ​ടൊ​പ്പം ടിവി പരിപാ​ടി​കൾ കാണണം അല്ലെങ്കിൽ സിനി​മ​യ്‌ക്കു പോകണം. ക്വാളി​റ്റി ടൈം അതായതു ഗുണനി​ല​വാ​ര​മുള്ള ഏതാനും മണിക്കൂർ മക്കളോ​ടൊ​പ്പം ചെലവ​ഴി​ച്ചാൽ പോരാ. മക്കൾക്കു പ്രയോ​ജനം ലഭിക്ക​ണ​മെ​ങ്കിൽ കുറച്ച​ധി​കം സമയം അവരോ​ടൊ​പ്പം ചെലവ​ഴി​ക്കണം.”—ലോ​റൈൻ.

  •   പല പ്രായ​ത്തി​ലു​ള്ള​വരെ കൂട്ടു​കാ​രാ​ക്കുക.

     ബൈബിൾ പറയുന്നു: “കുട്ടി​ക​ളു​ടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു.”—സുഭാഷിതങ്ങൾ 22:15.

     മക്കൾക്കു കുറെ കൂട്ടു​കാ​രു​ണ്ടെ​ങ്കിൽ അതിൽ സംതൃ​പ്‌തി​യു​ള്ള​വ​രാ​ണു മിക്ക മാതാ​പി​താ​ക്ക​ളും. എന്നാൽ മക്കൾ പക്വത പ്രാപി​ക്ക​ണ​മെ​ങ്കിൽ അവരുടെ സുഹൃ​ദ്‌വ​ല​യ​ത്തിൽ പല പ്രായ​ത്തി​ലു​ള്ളവർ ഉണ്ടായി​രി​ക്കണം. മാതാ​പി​താ​ക്കൾ സ്‌നേ​ഹ​ത്തോ​ടെ നൽകു​ന്ന​തു​പോ​ലുള്ള ഒരു മാർഗ​നിർദേശം തരപ്പടി​ക്കാർക്കു ഒരിക്ക​ലും തരാൻ പറ്റില്ല.

     “മക്കളുടെ കൂട്ടു​കാർക്കു ചില കാര്യ​ങ്ങ​ളിൽ അറിവു​ണ്ടാ​യി​രി​ക്കാം. പക്ഷേ അവർക്കു ജീവി​താ​നു​ഭ​വ​വും പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും കുറവാ​യി​രി​ക്കും. കൂട്ടു​കാർക്കു നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഉള്ള ബുദ്ധി പറഞ്ഞു​കൊ​ടു​ക്കാൻ ഒന്നും അവർക്ക്‌ കഴിയില്ല. എന്നാൽ മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി മക്കൾ മാതാ​പി​താ​ക്കളെ സമീപി​ച്ചാൽ പ്രായ​ത്തി​നൊത്ത പക്വത​യിൽ അവർക്ക്‌ വളർന്ന്‌ വരാനാ​കും.”—നാദിയ.

  •   ബുദ്ധി​യു​പ​ദേശം കൊടു​ക്കുക.

     ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും.”—സുഭാ​ഷി​തങ്ങൾ 13:20.

     മക്കൾ മുതിർന്നാ​ലും മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ചാൽ അത്‌ അവർക്കു വളരെ പ്രയോ​ജനം ചെയ്യും. മാതാ​പി​താ​ക്കൾ മക്കൾക്കു നല്ല മാതൃ​ക​ക​ളാ​യി​രി​ക്കുക.

     “അച്ഛനമ്മ​മാ​രാണ്‌ മക്കളുടെ ഏറ്റവും നല്ല മാതൃക. മാതാ​പി​താ​ക്കളെ ആദരി​ക്കാ​നും ബഹുമാ​നി​ക്കാ​നും പഠിച്ച കുട്ടികൾ വളർന്നു​വ​രു​മ്പോൾ അവരെ​പോ​ലെ ആകാനേ ആഗ്രഹി​ക്കൂ.”—കാതറിൻ.

a കൗമാരപ്രായക്കാർ 2.0- കൗമാ​ര​പ്രാ​യ​ത്തി​ന്റെ വെല്ലു​വി​ളി​കൾ നേരി​ടുന്ന കുട്ടി​ക​ളെ​യും മാതാ​പി​താ​ക്ക​ളെ​യും സഹായി​ക്കാം എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.