വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാഹം

ഇഷ്ടമി​ല്ലാത്ത ഒരു സ്വഭാ​വത്തെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ

ഇഷ്ടമി​ല്ലാത്ത ഒരു സ്വഭാ​വത്തെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ
  •   പെട്ടെ​ന്നുള്ള ഒരു തോന്ന​ലി​ന്റെ പുറത്ത്‌ കാര്യങ്ങൾ ചെയ്യു​ന്ന​താ​ണു നിങ്ങളു​ടെ രീതി. എന്നാൽ നിങ്ങളു​ടെ ഇണയ്‌ക്ക്‌ എല്ലാ കാര്യ​ങ്ങ​ളും മുൻകൂ​ട്ടി പ്ലാൻ ചെയ്‌ത്‌ അടു​ക്കോ​ടെ​യും ചിട്ട​യോ​ടെ​യും ചെയ്‌താ​ലേ തൃപ്‌തി​യാ​കൂ.

  •   ഒതുങ്ങി​ക്കൂ​ടുന്ന ഒരു പ്രകൃ​ത​മാ​ണു നിങ്ങളു​ടേത്‌. എന്നാൽ നിങ്ങളു​ടെ ഇണ എപ്പോ​ഴും അടിച്ചു​പൊ​ളിച്ച്‌ നടക്കാൻ ഇഷ്ടപ്പെ​ടുന്ന ആളാണ്‌.

 ഇണയുടെ ഏതെങ്കി​ലും ഒരു സ്വഭാവം നിങ്ങളെ വല്ലാതെ അസഹ്യ​പ്പെ​ടു​ത്തു​ന്നു​ണ്ടോ? അതിൽ മാത്ര​മാ​ണു ശ്രദ്ധി​ക്കു​ന്ന​തെ​ങ്കിൽ അതു നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ വിള്ളൽ വീഴ്‌ത്തി​യേ​ക്കാം. “ഒരേ കാര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നവൻ ഉറ്റസു​ഹൃ​ത്തു​ക്കളെ അകറ്റി​ക്ക​ള​യു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 17:9.

 വിവാ​ഹ​പ​ങ്കാ​ളി​യു​ടെ ഏതെങ്കി​ലും ഒരു സ്വഭാവം നിങ്ങൾക്കി​ട​യിൽ വഴക്കിനു കാരണ​മാ​കാൻ അനുവ​ദി​ക്കാ​തെ അതിനെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ പഠിക്കുക.

ഈ ലേഖന​ത്തിൽ

 ഇഷ്ടമി​ല്ലാത്ത ഒരു സ്വഭാ​വത്തെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ

 ഇണയിൽ നിങ്ങൾ ഇഷ്ടപ്പെ​ടാത്ത ഒരു സ്വഭാ​വ​ത്തി​നു നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഒരു ഗുണവു​മാ​യി ബന്ധമു​ണ്ടാ​യി​രി​ക്കാം. മൂന്ന്‌ ഉദാഹ​ര​ണങ്ങൾ നോക്കാം:

 “എന്റെ ഭർത്താവ്‌ എന്തു കാര്യം ചെയ്യു​ന്ന​തും വളരെ പതി​യെ​പ്പ​തി​യെ​യാണ്‌. എന്നാൽ അദ്ദേഹം അങ്ങനെ​യാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ എന്നോ​ടു​പോ​ലും ക്ഷമയോ​ടെ ഇടപെ​ടാൻ പറ്റുന്നത്‌. ചില സമയത്ത്‌ പതി​യെ​പ്പ​തി​യെ കാര്യങ്ങൾ ചെയ്യു​ന്നത്‌ എന്നെ അസഹ്യ​പ്പെ​ടു​ത്താ​റുണ്ട്‌. അതേസ​മയം അദ്ദേഹ​ത്തോട്‌ എനിക്ക്‌ ഇഷ്ടം​തോ​ന്നാ​നുള്ള ഒരു കാരണം ക്ഷമയോ​ടെ​യുള്ള ഈ ഇടപെ​ടൽത​ന്നെ​യാണ്‌.”—ചെൽസി.

 “ഏതു ചെറിയ കാര്യ​വും കൃത്യ​മാ​യി പ്ലാൻ ചെയ്‌താ​ലേ എന്റെ ഭാര്യക്കു തൃപ്‌തി​യാ​കൂ. മിക്ക​പ്പോ​ഴും അത്‌ ഒരു ശല്യമാ​യി​ട്ടാണ്‌ എനിക്കു തോന്നാറ്‌. പക്ഷേ അവൾ അങ്ങനെ ചെയ്യു​ന്ന​തു​കൊ​ണ്ടാണ്‌ ഒന്നിനും ഒരു വീഴ്‌ച വരാത്തത്‌.”—ക്രിസ്റ്റഫർ.

 “എന്റെ ഭർത്താ​വിന്‌ ഒന്നിനും ഒരു ചൂടി​ല്ലാ​ത്ത​തു​പോ​ലെ തോന്നും. അതു കാണു​മ്പോൾ ശരിക്കും ദേഷ്യം വരും. എന്നാൽ എത്ര ടെൻഷ​ന​ടി​പ്പി​ക്കുന്ന കാര്യം വന്നാലും അദ്ദേഹം കൂളാണ്‌. സത്യം പറഞ്ഞാൽ ആദ്യം എനിക്ക്‌ അദ്ദേഹ​ത്തോട്‌ ഇഷ്ടം തോന്നാ​നുള്ള കാരണ​വും അതുത​ന്നെ​യാ​യി​രു​ന്നു.”—ഡാനി​യേല.

 ചെൽസി​യും ക്രിസ്റ്റ​ഫ​റും ഡാനി​യേ​ല​യും തിരി​ച്ച​റിഞ്ഞ ഒരു കാര്യ​മുണ്ട്‌: ഇണയുടെ ഇഷ്ടപ്പെ​ടുന്ന സ്വഭാ​വ​വും അസഹ്യ​പ്പെ​ടു​ത്തുന്ന സ്വഭാ​വ​വും ഒരു നാണയ​ത്തി​ന്റെ രണ്ടു വശങ്ങൾപോ​ലെ​യാണ്‌, അതായത്‌ ഒരേ ഗുണത്തി​ന്റെ​തന്നെ രണ്ടു വശങ്ങൾ! അതു​കൊ​ണ്ടു​തന്നെ അതിൽ ഒരെണ്ണം മാത്രം സ്വീക​രി​ക്കു​ക​യും മറ്റേത്‌ ഉപേക്ഷി​ക്കു​ക​യും ചെയ്യാ​നാ​കില്ല.

 എന്നാൽ എല്ലാ സ്വഭാ​വ​ങ്ങൾക്കും ഇങ്ങനെ രണ്ടു വശങ്ങൾ ഉണ്ടെന്നു പറയാൻ പറ്റില്ല. ഉദാഹ​ര​ണ​ത്തിന്‌, ചില ആളുകൾ ‘മുൻകോ​പി​കൾ’ ആണെന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 29:22) അത്തരം ആളുകൾ “എല്ലാ തരം പകയും കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യ​സം​സാ​ര​വും” ഒക്കെ ഒഴിവാ​ക്കാൻവേണ്ടി നല്ല ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌. aഎഫെസ്യർ 4:31.

 പക്ഷേ ഒരു സ്വഭാവം നമുക്ക്‌ ഇഷ്ടപ്പെ​ടു​ന്നില്ല എന്നു മാത്രമേ ഉള്ളെങ്കിൽ ബൈബി​ളി​ന്റെ ഈ ഉപദേശം അനുസ​രി​ക്കാ​നാ​കും: “ഒരാൾക്കു . . . എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കുക.”—കൊ​ലോ​സ്യർ 3:13.

 അതോ​ടൊ​പ്പം ആ സ്വഭാ​വ​ത്തി​ന്റെ നല്ല വശം കാണാൻ ശ്രമി​ക്കു​ക​യും ചെയ്യുക. ഒരുപക്ഷേ ആ വ്യക്തി​യോ​ടു നിങ്ങൾക്ക്‌ ആദ്യം ഇഷ്ടം​തോ​ന്നാൻ ഇടയാ​ക്കിയ ഗുണമാ​യി​രി​ക്കാം അത്‌. ജോസഫ്‌ എന്നു പേരുള്ള ഒരു ഭർത്താവ്‌ പറയുന്നു: “നമുക്ക്‌ ഇഷ്ടപ്പെ​ടാത്ത ഒരു ഗുണത്തിൽ മാത്രം ശ്രദ്ധി​ക്കു​ന്നതു മനോ​ഹ​ര​മായ ഒരു വജ്രത്തി​ന്റെ തിളക്ക​വും ഭംഗി​യും ഒന്നും ആസ്വദി​ക്കാ​തെ അതിന്റെ കൂർത്ത അഗ്രത്തി​ലോ മൂർച്ച​യുള്ള വക്കിലോ മാത്രം നോക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.”

 നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌

 ആദ്യം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നിങ്ങൾ ഒറ്റയ്‌ക്കു കണ്ടെത്താൻ ശ്രമി​ക്കുക. എന്നിട്ട്‌ കണ്ടെത്തിയ വിവരങ്ങൾ ഒരുമിച്ച്‌ ചർച്ച ചെയ്യുക.

  •   വിവാ​ഹ​ബ​ന്ധ​ത്തിൽ വിള്ളൽ വീഴ്‌ത്തി​യേ​ക്കാ​മെന്നു തോന്നുന്ന തരം ഏതെങ്കി​ലും സ്വഭാവം നിങ്ങളു​ടെ ഇണയ്‌ക്കു​ണ്ടോ, ഉണ്ടെങ്കിൽ ഏതാണ്‌ അത്‌?

  •   അതു ശരിക്കും ഒരു മോശം സ്വഭാ​വ​മാ​ണോ, അതോ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമില്ല എന്നേ ഉള്ളോ?

  •   ആ സ്വഭാ​വ​ത്തിന്‌ ഒരു നല്ല വശമു​ണ്ടോ, ഉണ്ടെങ്കിൽ എന്താണ്‌ അത്‌? ഇണയുടെ ആ ഗുണം നിങ്ങൾ ഇഷ്ടപ്പെ​ടാ​നുള്ള കാരണം എന്താണ്‌?