വിവരങ്ങള്‍ കാണിക്കുക

ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചുള്ള വിവരങ്ങൾ

 

യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള ഒരു ആകമാ​ന​വീ​ക്ഷണം—അവർ എന്താണു ചെയ്യു​ന്നത്‌, അവർ സംഘടി​ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ദൈവ​ത്തോട്‌ അടുക്കാ​നും ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാ​നും ആളുകളെ സഹായി​ക്കും. പ്രിന്റ്‌ രൂപത്തി​ലും ഓൺ​ലൈ​നാ​യും അതു ലഭ്യമാണ്‌. വായന​ക്കാ​രു​ടെ ജീവി​ത​ത്തിൽ നല്ലൊരു സ്വാധീ​നം ചെലു​ത്താ​നും അവരുടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​ത്താ​നും ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ സഹായി​ക്കും.

യഹോ​വ​യു​ടെ സാക്ഷി​ക​ളും സമൂഹ​ത്തി​ലെ അവരുടെ സ്ഥാനവും

ബൈബിൾവി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും ജീവകാ​രു​ണ്യ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സമൂഹ​ത്തി​നു ഗുണം വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ പ്രസം​ഗ​പ്ര​വർത്ത​ന​വും

അയൽക്കാ​രെ സന്തോ​ഷ​വാർത്ത​യെ​ക്കു​റി​ച്ചുള്ള ബൈബിൾസ​ന്ദേശം അറിയി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആരാധ​ന​യു​ടെ ഒരു പ്രധാന ഭാഗമാണ്‌. അതിനാ​യി അവർ എന്തെല്ലാം രീതി​ക​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌, അതു​കൊണ്ട്‌ സമൂഹ​ത്തിൽ എന്തു ഫലങ്ങളാണ്‌ ഉണ്ടാകു​ന്നത്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളും കുടും​ബ​ജീ​വി​ത​വും

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കുടും​ബ​ങ്ങ​ളിൽ ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ ശ്രമി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ ഭർത്താ​വി​നും ഭാര്യ​ക്കും കുട്ടി​കൾക്കും പ്രയോ​ജനം ലഭിക്കും. കുടും​ബ​ത്തിൽ സുരക്ഷി​ത​ത്വ​വും സ്‌നേ​ഹ​വും വളരാൻ അത്‌ ഇടയാ​ക്കു​ന്നു. മക്കളെ ബൈബിൾനി​ല​വാ​രങ്ങൾ പഠിപ്പി​ക്കു​ന്നതു പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​മാ​യാണ്‌ മാതാ​പി​താ​ക്കൾ കാണു​ന്നത്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ സാധാരണ ചോദി​ക്കാ​റുള്ള പത്ത്‌ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ.

യഹോ​വ​യു​ടെ സാക്ഷി​ക​ളും ആരോഗ്യ പരിപാ​ല​ന​വും

യഹോ​വ​യു​ടെ സാക്ഷികൾ ജീവനെ ദൈവ​ത്തിൽനി​ന്നുള്ള അമൂല്യ​മായ സമ്മാന​മാ​യാണ്‌ കാണു​ന്നത്‌. അവർ ജീവ​നെ​യും രക്തത്തെ​യും പവി​ത്ര​മാ​യി വീക്ഷി​ക്കു​ന്നു. തങ്ങളുടെ കുടും​ബ​ത്തിന്‌ ഏറ്റവും നല്ല ചികിത്സ ലഭ്യമാ​ക്കാൻ അവർ ശ്രമി​ക്കും. സുരക്ഷി​ത​വും ഏറ്റവും മികച്ച​തും ആയ രക്തരഹിത ചികിത്സ കിട്ടു​ന്ന​തി​നു​വേണ്ടി അവർ ആരോഗ്യ-പരിപാ​ലന വിദഗ്‌ധ​രു​മാ​യി സഹകരി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളും സൈനി​കേതര സേവന​വും

സൈനി​ക​സേ​വ​ന​ത്തോട്‌ മനസ്സാ​ക്ഷി​പ​ര​മായ വിയോ​ജി​പ്പു പ്രകട​മാ​ക്കാ​നുള്ള അവകാശം ഒരു മൗലി​കാ​വ​കാ​ശ​മെന്ന നിലയിൽ അന്താരാ​ഷ്ട്ര തലത്തിൽ കാലങ്ങ​ളാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താണ്‌. ഗവൺമെ​ന്റു​കൾ അന്താരാ​ഷ്ട്ര നിലവാ​രങ്ങൾ പിൻപ​റ്റു​ക​യും സൈനി​ക​സേ​വ​ന​ത്തി​നു പകരമാ​യി ശിക്ഷാ​ന​ട​പ​ടി​ക​ള​ല്ലാ​തെ സമൂഹ​ത്തിന്‌ പ്രയോ​ജനം ചെയ്യുന്ന എന്തെങ്കി​ലും കാര്യങ്ങൾ ചെയ്യാൻ സമ്മതി​ക്കു​ക​യും ചെയ്യു​മ്പോൾ അതിൽ യഹോ​വ​യു​ടെ സാക്ഷികൾ നന്ദിയു​ള്ള​വ​രാണ്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളും രാഷ്ട്രീയ കാര്യ​ങ്ങ​ളി​ലെ നിഷ്‌പ​ക്ഷ​ത​യും

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ അനുസ​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പക്ഷത പാലി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷത സമാധാ​ന​ത്തി​നു സഹായി​ക്കു​ന്നെ​ന്നും അവർ നിയമം അനുസ​രി​ച്ചു​കൊണ്ട്‌ അധികാ​രി​കളെ ബഹുമാ​നി​ക്കു​ക​യും അവരോ​ടു സഹകരി​ക്കു​ക​യും ചെയ്യുന്ന പൗരന്മാ​രാ​ണെ​ന്നും പല ഗവൺമെ​ന്റു​ക​ളും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളും ആരാധ​നാ​യോ​ഗ​ങ്ങ​ളും

സഹാരാ​ധ​ക​രോ​ടൊ​പ്പം ഒരുമിച്ച്‌ കൂടു​ന്നത്‌ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ ഒരു പ്രധാ​ന​പ്പെട്ട ഭാഗമാ​യി​ട്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ വീക്ഷി​ക്കു​ന്നത്‌. ബൈബിൾവി​ദ്യാ​ഭ്യാ​സം നേടു​ന്ന​തി​നാ​യി കൂടി​വ​രുന്ന ഈ യോഗങ്ങൾ സാധാരണ നടക്കു​ന്നതു രാജ്യ​ഹാ​ളു​കൾ എന്ന്‌ അറിയ​പ്പെ​ടുന്ന കെട്ടി​ട​ങ്ങ​ളി​ലാണ്‌. സഭാ​യോ​ഗ​ങ്ങ​ളിൽ പൊതു​ജ​ന​ങ്ങൾക്കും പങ്കെടു​ക്കാ​വു​ന്ന​താണ്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​വും

ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ പെട്ടെ​ന്നു​തന്നെ ശാരീ​രി​ക​വും മാനസി​ക​വും ആത്മീയ​വും ആയ സഹായം കൊടു​ക്കാൻ തയ്യാറാ​കും. സംഘടി​ത​മായ രീതി​യി​ലുള്ള അവരുടെ പ്രവർത്ത​ന​ങ്ങളെ ഗവൺമെന്റ്‌ അധികാ​രി​ക​ളും ദുരി​താ​ശ്വാ​സ​സം​ഘ​ട​ന​ങ്ങ​ളും വിലമ​തി​ച്ചി​ട്ടുണ്ട്‌.