വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW ലൈ​ബ്ര​റി

ബൈബി​ളു​കൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ആൻഡ്രോയ്‌ഡ്‌

ബൈബി​ളു​കൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ആൻഡ്രോയ്‌ഡ്‌

ബൈബിൾ വായി​ക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും വേണ്ടി​യാണ്‌ പ്രധാ​ന​മാ​യും JW ലൈ​ബ്ര​റി.

ബൈബി​ളു​കൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കാ​നാ​യി പിൻവരുന്ന നിർദേശങ്ങൾ പാലി​ക്കു​ക:

 ബൈബിൾ ഡൗൺലോഡ്‌ ചെയ്യാൻ

ബൈബിൾഭാഷാന്തരങ്ങൾ ഡൗൺലോഡ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്ത​പ്പോ​ഴും അത്‌ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യാം.

  • ഇനവി​വ​ര​പ്പ​ട്ടി​ക തുറന്ന്‌ ബൈബിൾ തിരഞ്ഞെടുത്താൽ ബൈബിൾപുസ്‌തകങ്ങളുടെ ഒരു പട്ടിക കാണാം.

  • ഏതെല്ലാം ബൈബിളുകൾ ലഭ്യമാ​ണെന്ന്‌ അറിയാൻ ഭാഷ ബട്ടണിൽ തൊടുക. നിങ്ങൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്ന ഭാഷാ​ന്ത​ര​ങ്ങ​ളാ​യി​രി​ക്കും പട്ടികയിൽ ആദ്യം വരുന്നത്‌. നിങ്ങൾക്ക്‌ ആവശ്യ​മു​ള്ള ഭാഷയോ ഭാഷാ​ന്ത​ര​ത്തി​ന്റെ പേരോ ടൈപ്പ്‌ ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, “int” എന്നു ടൈപ്പ്‌ ചെയ്‌താൽ ഇംഗ്ലീ​ഷി​ലു​ള്ള കിങ്‌ഡം ഇന്റലീനിയർ കാണാം. ഇനി “port” എന്നാണെങ്കിൽ പോർച്ചുഗീസിലുള്ള എല്ലാ ബൈബി​ളു​ക​ളും.

  • ഇതുവരെ ഡൗൺലോഡ്‌ ചെയ്‌തി​ട്ടി​ല്ലാ​ത്ത ബൈബിളുകൾ മേഘത്തി​ന്റെ ചിഹ്നത്തിൽ കാണാം. ആ ചിഹ്നത്തിൽ തൊട്ടാൽ അത്‌ ഡൗൺലോഡ്‌ ആകും. ബൈബിൾ ഡൗൺലോഡ്‌ ചെയ്‌തുകഴിഞ്ഞാൽ മേഘത്തി​ന്റെ ചിഹ്നം അപ്രത്യ​ക്ഷ​മാ​കും. പിന്നെ അതിൽ തൊട്ടാൽ ബൈബിൾ വായി​ക്കാ​നാ​കും.

നിങ്ങൾക്ക്‌ ആവശ്യ​മു​ള്ള ഭാഷാ​ന്ത​രം ലഭ്യമല്ലെങ്കിൽ പിന്നീട്‌ നോക്കുക. അവ ലഭ്യമാ​കു​ന്ന​ത​നു​സ​രിച്ച്‌ പട്ടിക​യോ​ടൊ​പ്പം ചേർക്കുന്നതാണ്‌.

 ബൈബിൾ നീക്കം ചെയ്യാൻ

ഏതെങ്കി​ലും ഒരു ബൈബിൾഭാഷാന്തരം ആവശ്യ​മി​ല്ലെ​ങ്കി​ലോ ഉപകര​ണ​ത്തി​ന്റെ മെമ്മറി കൂട്ടണ​മെ​ങ്കി​ലോ നിങ്ങൾക്ക്‌ അതു നീക്കം ചെയ്യാം.

അതിനാ​യി ഇനവി​വ​ര​പ്പ​ട്ടി​ക തുറന്ന്‌ ബൈബിൾ തിര​ഞ്ഞെ​ടു​ക്കു​ക. എന്നിട്ട്‌ ഭാഷ ബട്ടൺ തൊടുക, അപ്പോൾ ബൈബിൾപുസ്‌തകങ്ങളുടെ ഒരു പട്ടിക കാണാം. തുടർന്ന്‌ നീക്കം ചെയ്യാൻ ആഗ്രഹി​ക്കു​ന്ന ബൈബി​ളി​ന്റെ, വലതു​വ​ശ​ത്താ​യി കൊടു​ത്തി​ട്ടു​ള്ള കൂടു​ത​ലാ​യി എന്ന ബട്ടണിൽ തൊടുക. എന്നിട്ട്‌ നീക്കം ചെയ്യുക എന്നതിൽ അമർത്തുക.

 ബൈബിൾ പുതുക്കാൻ

നിങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത ബൈബിൾ ഒരുപക്ഷേ പുതു​ക്കി​യി​ട്ടു​ണ്ടാ​കാം.

അങ്ങനെ​യു​ള്ള ബൈബിളുകൾക്ക്‌ ‘പുതുക്കൽ’ ചിഹ്നം കാണാം. അതിൽ തൊട്ടാൽ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ കാലി​ക​മാ​യ പതിപ്പ്‌ ലഭ്യമാണ്‌ എന്ന സന്ദേശം കാണാം. അതിൽ ഡൗൺലോഡ്‌ എന്നത്‌ തിരഞ്ഞെടുത്താൽ അപ്പോൾത്തന്നെ അത്‌ പുതു​ക്കാം. പിന്നീട്‌ എന്നതാണെങ്കിൽ മറ്റൊരു സമയത്തും.

ഈ സവിശേഷതകൾ JW ലൈ​ബ്ര​റി 1.4-നോ​ടൊ​പ്പം, 2015 ഫെബ്രുവരിയിൽ പുറത്തി​റ​ങ്ങി. ഇത്‌ ആൻഡ്രോയ്‌ഡ്‌ 2.3-ലും പിന്നീ​ടു​ള്ള വേർഷനുകളിലും ലഭ്യമാണ്‌. ഈ സവിശേഷതകൾ നിങ്ങൾക്ക്‌ ലഭിക്കുന്നില്ലെങ്കിൽ “JW ലൈ​ബ്ര​റി ഉപയോഗിച്ചുതുടങ്ങുകആൻഡ്രോയ്‌ഡ്‌” എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കു​ന്ന​തിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.