വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW LANGUAGE

JW Language Features

JW Language Features

പല ഭാഷകൾ

ലഭ്യമായ 18 ഭാഷക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ അറിയാ​വു​ന്ന ഭാഷയും പഠിക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഭാഷയും തിര​ഞ്ഞെ​ടു​ക്കു​ക. ബംഗാളി, മൺഡരിൻ ഓഡി​യോ സഹിത​മു​ള്ള ചൈനീസ്‌ (ലളിത​ലി​പി), ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജർമൻ, ഹിന്ദി, ഇൻഡൊ​നീ​ഷ്യൻ, ഇറ്റാലി​യൻ, ജാപ്പനീസ്‌, കൊറി​യൻ, മ്യാൻമർ, പോർച്ചു​ഗീസ്‌, റഷ്യൻ, സ്‌പാ​നിഷ്‌, സ്വാഹി​ലി, തഗലോഗ്‌, തായ്‌, ടർക്കിഷ്‌ എന്നിവ​യാണ്‌ ലഭ്യമായ ഭാഷകൾ.

 

ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നവ

JW ഭാഷാ​സ​ഹാ​യി​യി​ലെ വാക്കു​ക​ളും വാചക​ങ്ങ​ളും പ്രസം​ഗ​വേല, പഠിപ്പി​ക്കൽ, ബൈബിൾപ​ദ​ങ്ങൾ എന്നിവയെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താണ്‌. ഇവയിൽ പല ലഘു​ലേ​ഖ​ക​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഭാഷകൾ താരത​മ്യം ചെയ്‌തു നോക്കാൻ സഹായ​ക​മാ​യ രീതി​യിൽ അറിയാ​വു​ന്ന ഭാഷയി​ലും പഠിക്കേണ്ട ഭാഷയി​ലും ഈ ലഘു​ലേ​ഖ​കൾ ഇരുവ​ശ​ങ്ങ​ളി​ലാ​യി നൽകി​യി​രി​ക്കു​ന്നു.

 

വ്യത്യ​സ്‌ത പഠനരീ​തി​കൾ

  • വായി​ക്കു​ക: അറിയാ​വു​ന്ന ഭാഷയും പഠിക്കേണ്ട ഭാഷയും തമ്മിൽ ഇരുവ​ശ​ങ്ങ​ളി​ലാ​യു​ള്ള താരത​മ്യം

  • കേൾക്കുക: വാക്കുകൾ, വാചകങ്ങൾ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ എന്നിവ തദ്ദേശ​വാ​സി​കൾ വായിച്ച്‌ റെക്കോർഡ്‌ ചെയ്‌തവ

  • കാണുക: ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?, ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌? എന്നീ വീഡി​യോ​കൾ അറിയാ​വു​ന്ന ഭാഷയി​ലും പഠിക്കേണ്ട ഭാഷയി​ലും കാണാം

  • ചോദ്യാ​വ​ലി: ഫ്‌ലാഷ്‌ കാർഡു​കൾ

 

‘ഇഷ്ടപ്പെട്ടവ’ ചിട്ട​പ്പെ​ടു​ത്താം​

സാധാരണ ഉപയോ​ഗി​ക്കു​ന്ന​തോ നിങ്ങൾക്കു പ്രയാസം തോന്നു​ന്ന​തോ ആയ വാചകങ്ങൾ പെട്ടെന്ന്‌ കാണു​ന്ന​തി​നാ​യി ‘ഇഷ്ടപ്പെട്ടവ’ (“Favorites”) എന്നതി​ലേ​ക്കു ചേർക്കുക. ഫ്‌ലാഷ്‌ കാർഡ്‌ മോഡി​ലും നിങ്ങൾക്ക്‌ ‘ഇഷ്ടപ്പെട്ടവ’ കാണാ​വു​ന്ന​താണ്‌.

 

ലിപ്യ​ന്ത​ര​ണം

എഴുതു​ന്ന​തി​നാ​യി റോമൻ ലിപി ഉപയോ​ഗി​ക്കാ​ത്ത ഭാഷക​ളിൽ, വാക്കു​ക​ളും വാചക​ങ്ങ​ളും റോമൻ ലിപി​യി​ലേക്ക്‌ ലിപ്യ​ന്ത​ര​ണം ചെയ്‌തും കാണി​ക്കു​ന്നു.

 

സഹായം

JW ഭാഷാ​സ​ഹാ​യി ഉപയോ​ഗി​ക്കു​ന്ന​തിൽ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ, സഹായ​ത്തി​നാ​യു​ള്ള ഓൺ​ലൈൻ അപേക്ഷാ​ഫാ​റം പൂരി​പ്പിച്ച്‌ അയയ്‌ക്കു​ക.