വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാച്ച്‌ടവർ ലൈ​ബ്ര​റി

വാച്ച്‌ടവർ ലൈ​ബ്രറി അപ്‌ഡേറ്റ്‌ ചെയ്യാൻ

വാച്ച്‌ടവർ ലൈ​ബ്രറി അപ്‌ഡേറ്റ്‌ ചെയ്യാൻ

നിങ്ങൾ ഓൺലൈൻ ആകു​മ്പോൾ വാച്ച്‌ടവർ ലൈ​ബ്രറി പുതിയ വിവരങ്ങൾ ഓട്ടോ​മാ​റ്റി​ക്കാ​യി അപ്‌ഡേറ്റ്‌ ചെയ്യുന്ന വിധത്തിൽ സെറ്റിങ്‌ ക്രമീ​ക​രി​ക്കാം. അല്ലെങ്കിൽ ഡൗൺലോഡ്‌ ചെയ്‌ത ഫയൽ ഉപയോ​ഗിച്ച്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ലേഖന​ങ്ങ​ളു​ടെ​യും പുതു​ക്കിയ വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യാ​വു​ന്ന​താണ്‌.

പുതിയ അപ്‌ഡേ​റ്റു​കൾ ഓട്ടോ​മാ​റ്റി​ക്കാ​യി ലഭിക്കാൻ

പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​യും ലേഖന​ങ്ങ​ളി​ലെ​യും പുതു​ക്കിയ വിവരങ്ങൾ ഓട്ടോ​മാ​റ്റി​ക്കാ​യി നിങ്ങളു​ടെ വാച്ച്‌ടവർ ലൈ​ബ്ര​റി​യിൽ ലഭിക്കാൻ പിൻവ​രുന്ന കാര്യങ്ങൾ ചെയ്യുക.

  1. വാച്ച്‌ടവർ ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രറി മെനു​വിൽ ക്ലിക്ക്‌ ചെയ്യുക, എന്നിട്ട്‌ സെറ്റി​ങ്ങു​കൾ എന്ന ഭാഗം ക്ലിക്ക്‌ ചെയ്‌താൽ ലൈ​ബ്ര​റി​യു​ടെ സെറ്റി​ങ്ങു​കൾ എന്ന ഒരു ബോക്‌സ്‌ തുറന്നു​വ​രും.

  2. ലൈ​ബ്ര​റി​യു​ടെ സെറ്റി​ങ്ങു​കൾ എന്ന ഭാഗത്തുള്ള അപ്‌ഡേ​റ്റു​കൾ എന്ന ടാബിൽ ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ അപ്‌ഡേ​റ്റു​കൾ എപ്പോ​ഴും ഡൗൺലോഡ്‌ ചെയ്യുക എന്ന ബോക്‌സിൽ ടിക്ക്‌ ഇടുക.

  3. അങ്ങനെ ചെയ്‌താൽ, പുതു​താ​യി എന്തെങ്കി​ലും അപ്‌ഡേ​റ്റു​കൾ വന്നാൽ അത്‌ ഡൗൺലോഡ്‌ ചെയ്യണോ എന്നു ചോദി​ച്ചു​കൊ​ണ്ടുള്ള ഒരു ബോക്‌സ്‌ തുറന്നു​വ​രും. അപ്പോൾ യെസ്‌ കൊടു​ത്താൽ പുതിയ അപ്‌ഡേ​റ്റു​കൾ ലഭിക്കും.

പുതിയ അപ്‌ഡേ​റ്റു​കൾ ആവശ്യാ​നു​സ​രണം ചെയ്യാൻ

ഒരു അപ്‌ഡേറ്റ്‌ പാക്കേജ്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വാച്ച്‌ടവർ ലൈ​ബ്രറി നിങ്ങൾക്ക്‌ ആവശ്യാ​നു​സ​രണം അപ്‌ഡേറ്റ്‌ ചെയ്യാ​വു​ന്ന​താണ്‌. ഏറ്റവും പുതിയ വാച്ച്‌ടവർ ലൈ​ബ്ര​റി​യുള്ള ഒരു കമ്പ്യൂ​ട്ട​റിൽനി​ന്നോ ഈ വെബ്‌പേ​ജിൽനി​ന്നോ ഏറ്റവും പുതിയ അപ്‌ഡേറ്റ്‌ പാക്കേജ്‌ ഡൗൺലോഡ്‌ ചെയ്യാം.

അപ്‌ഡേറ്റ്‌ പാക്കേജ്‌ എക്‌സ്‌പോർട്ട്‌ ചെയ്യുക

അപ്‌ഡേറ്റ്‌ പാക്കേജ്‌ ഫയൽ ഉണ്ടാക്കു​ന്ന​തിന്‌ താഴെ കൊടു​ത്തി​രി​ക്കുന്ന പടികൾ ചെയ്യുക:

  1. വാച്ച്‌ടവർ ലൈ​ബ്ര​റി​യിൽ സഹായം എന്ന മെനു ക്ലിക്ക്‌ ചെയ്യുക എന്നിട്ട്‌ അപ്‌ഡേറ്റ്‌ പാക്കേജ്‌ ക്ലിക്ക്‌ ചെയ്യുക. അതിൽ പാക്കേജ്‌ ഉണ്ടാക്കുക എന്നത്‌ തിര​ഞ്ഞെ​ടു​ക്കുക.

  2. എന്നിട്ട്‌ അപ്‌ഡേറ്റ്‌ പാക്കേജ്‌ കമ്പ്യൂ​ട്ട​റിൽ സേവ്‌ ചെയ്യു​ന്ന​തി​നുള്ള സ്ഥലം തിര​ഞ്ഞെ​ടു​ക്കുക. എന്നിട്ട്‌ സേവ്‌ ചെയ്യുക. അപ്പോൾ “.updatepkg” എന്ന പേരിൽ അവസാ​നി​ക്കുന്ന ഒരു അപ്‌ഡേറ്റ്‌ പാക്കേജ്‌ ഫയൽ വാച്ച്‌ടവർ ലൈ​ബ്രറി ഉണ്ടാക്കും.

അപ്‌ഡേറ്റ്‌ പാക്കേജ്‌ ഡൗൺലോഡ്‌ ചെയ്യാൻ

നിങ്ങളു​ടെ ഭാഷയിൽ വാച്ച്‌ടവർ ലൈ​ബ്ര​റി​യിൽ അപ്‌ഡേ​റ്റു​കൾ ഉണ്ടോ എന്ന്‌ നോക്കാൻ താഴെ കൊടു​ത്തി​രി​ക്കുന്ന ഡൗൺലോഡ്‌ എന്ന ബട്ടൺ അമർത്തുക. ഉണ്ടെങ്കിൽ നിങ്ങളു​ടെ കമ്പ്യൂ​ട്ട​റിൽ ആ ഫയൽ സേവ്‌ ചെയ്യാം.

അപ്‌ഡേറ്റ്‌ പാക്കേജ്‌ ഇൻസ്റ്റാൾ ചെയ്യു​ന്ന​തിന്‌

അപ്‌ഡേറ്റ്‌ പാക്കേജ്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വാച്ച്‌ടവർ ലൈ​ബ്രറി ആവശ്യാ​നു​സ​രണം അപ്‌ഡേറ്റ്‌ ചെയ്യാൻ പിൻവ​രുന്ന പടികൾ ചെയ്യുക:

  1. വാച്ച്‌ടവർ ലൈ​ബ്രറി മെനു​വി​ലെ സഹായം എന്ന ഭാഗത്ത്‌ ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ അപ്‌ഡേറ്റ്‌ പാക്കേജ്‌ എന്നതിൽ ക്ലിക്ക്‌ ചെയ്‌ത​തി​നു​ശേഷം പാക്കേജ്‌ ഇൻസ്റ്റാൾ ചെയ്യുക എന്നത്‌ ക്ലിക്ക്‌ ചെയ്യുക.

  2. “.updatepkg” എന്ന പേരിൽ അവസാ​നി​ക്കുന്ന ഫയൽ സേവ്‌ ചെയ്‌തി​രി​ക്കുന്ന ഭാഗ​ത്തേക്ക്‌ പോകുക. ആ ഫയൽ സെലക്ട്‌ ചെയ്‌തിട്ട്‌ ഓപ്പൺ എന്ന ബട്ടൺ അമർത്തി​യാൽ വാച്ച്‌ടവർ ലൈ​ബ്ര​റി​യു​ടെ പുതിയ അപ്‌ഡേ​റ്റു​കൾ ഇൻസ്റ്റാൾ ആകും.