സങ്കീർത്ത​നം 77:1-20

സംഗീതസംഘനായകന്‌; യദൂഥൂ​നി​ലു​ള്ളത്‌.* ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 77  എന്റെ ശബ്ദം ഉയർത്തി ഞാൻ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കും;ഞാൻ ഉറക്കെ വിളി​ക്കും, ദൈവം കേൾക്കും.+   കഷ്ടദിവസത്തിൽ ഞാൻ യഹോ​വയെ തേടുന്നു.+ രാത്രി മുഴുവൻ* ഞാൻ തിരു​സ​ന്നി​ധി​യിൽ കൈ വിരി​ച്ചു​പി​ടി​ക്കു​ന്നു. എനിക്ക്‌ ഒരു ആശ്വാ​സ​വും തോന്നു​ന്നില്ല.   ദൈവത്തെക്കുറിച്ച്‌ ഓർക്കു​മ്പോൾ ഞാൻ ഞരങ്ങുന്നു;+ഞാൻ അസ്വസ്ഥ​നാണ്‌; എന്റെ ബലം ക്ഷയിക്കു​ന്നു.*+ (സേലാ)   അങ്ങ്‌ എന്റെ കൺപോ​ളകൾ തുറന്നു​പി​ടി​ക്കു​ന്നു;എന്റെ മനസ്സ്‌ ആകെ കലുഷ​മാണ്‌; എനിക്കു മിണ്ടാ​നാ​കു​ന്നില്ല.   പഴയ കാലം ഞാൻ ഓർത്തു​പോ​കു​ന്നു;+പണ്ടുപണ്ടുള്ള വർഷങ്ങൾ എന്റെ ഓർമ​യിൽ ഓടി​യെ​ത്തു​ന്നു.   രാത്രിയിൽ ഞാൻ എന്റെ പാട്ട്‌* ഓർക്കു​ന്നു;+എന്റെ ഹൃദയം ധ്യാനി​ക്കു​ന്നു;+ഞാൻ* അതീവ​ശ്ര​ദ്ധ​യോ​ടെ ഒരു പരി​ശോ​ധന നടത്തു​ക​യാണ്‌.   യഹോവ നമ്മെ എന്നേക്കു​മാ​യി തള്ളിക്ക​ള​യു​മോ?+ ഇനി ഒരിക്ക​ലും പ്രീതി കാണി​ക്കാ​തി​രി​ക്കു​മോ?+   ദൈവത്തിന്റെ അചഞ്ചല​മായ സ്‌നേഹം എന്നേക്കു​മാ​യി അറ്റു​പോ​യോ? വരുംതലമുറകളിലൊന്നും ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേ​റാ​തി​രി​ക്കു​മോ?   ദൈവം പ്രീതി കാണി​ക്കാൻ മറന്നു​പോ​യോ?+അതോ, കോപം തോന്നി​യി​ട്ടു കരുണ കാട്ടാ​തി​രി​ക്കു​ക​യാ​ണോ? (സേലാ) 10  “അത്യു​ന്നതൻ നമ്മോ​ടുള്ള നിലപാടു* മാറ്റി​യി​രി​ക്കു​ന്നു; അത്‌ എന്നെ വല്ലാതെ അലട്ടുന്നു”*+ എന്നു ഞാൻ ഇനി എത്ര നാൾ പറയണം? 11  യാഹിന്റെ പ്രവൃ​ത്തി​കൾ ഞാൻ ഓർക്കും;അങ്ങ്‌ പണ്ടു ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങൾ ഞാൻ സ്‌മരി​ക്കും. 12  അങ്ങയുടെ സകല പ്രവൃ​ത്തി​ക​ളും ഞാൻ ധ്യാനി​ക്കും;അങ്ങയുടെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും.+ 13  ദൈവമേ, അങ്ങയുടെ വഴികൾ വിശുദ്ധം. അങ്ങയെപ്പോലെ മഹാനായ ഒരു ദൈവ​മു​ണ്ടോ?+ 14  അങ്ങല്ലോ സത്യ​ദൈവം, വിസ്‌മ​യ​കാ​ര്യ​ങ്ങൾ ചെയ്യു​ന്നവൻ.+ അങ്ങയുടെ ശക്തി അങ്ങ്‌ ജനതകൾക്കു കാണി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു.+ 15  അങ്ങയുടെ ശക്തിയാൽ* അങ്ങ്‌ സ്വന്തജ​നത്തെ,യാക്കോബിന്റെയും യോ​സേ​ഫി​ന്റെ​യും പുത്ര​ന്മാ​രെ, മോചി​പ്പി​ച്ചു.+ (സേലാ) 16  ദൈവമേ, വെള്ളം അങ്ങയെ കണ്ടപ്പോൾ,അതെ, അങ്ങയെ കണ്ടപ്പോൾ, പ്രക്ഷു​ബ്ധ​മാ​യി.+ ആഴമുള്ള വെള്ളം ഇളകി​മ​റി​ഞ്ഞു. 17  മേഘങ്ങൾ വെള്ളം കോരി​ച്ചൊ​രി​ഞ്ഞു. ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമി​ങ്ങും പാഞ്ഞു.+ 18  അങ്ങയുടെ ഇടിനാദം+ രഥച​ക്ര​ങ്ങ​ളു​ടെ ശബ്ദം​പോ​ലെ കേട്ടു;മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാ​ശ​ത്തി​ലാ​ഴ്‌ത്തി;+ഭൂമി ഞെട്ടി​വി​റച്ചു; അതു കുലുങ്ങി.+ 19  കടലിന്റെ മടിത്ത​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു അങ്ങയുടെ വഴി;+പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;പക്ഷേ, ആ കാൽപ്പാ​ടു​കൾ കണ്ടെത്താ​നാ​യില്ല. 20  മോശയുടെയും അഹരോ​ന്റെ​യും പരിപാലനത്തിൽ*+അങ്ങ്‌ സ്വന്തജ​നത്തെ ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ നയിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “രാത്രി​യിൽ, (കൈ) മരവി​ച്ചു​പോ​കാ​തെ.”
അക്ഷ. “ആത്മാവ്‌ തളരുന്നു.”
അഥവാ “തന്ത്രി​വാ​ദ്യ​സം​ഗീ​തം.”
അക്ഷ. “എന്റെ ആത്മാവ്‌.”
അഥവാ “മുറി​പ്പെ​ടു​ത്തു​ന്നു.”
അക്ഷ. “നമ്മുടെ നേരെ​യുള്ള വലതു​കൈ.”
അക്ഷ. “കൈയാൽ.”
അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”
അക്ഷ. “കൈയാൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം