സങ്കീർത്ത​നം 115:1-18

115  ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല,അങ്ങയുടെ പേരിനു മഹത്ത്വം കൈവ​രട്ടെ;+കാരണം, അങ്ങ്‌ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും ഉള്ളവന​ല്ലോ.+   “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു ജനതകളെക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+   നമ്മുടെ ദൈവം സ്വർഗ​ത്തി​ലാണ്‌;ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.   അവരുടെ വിഗ്ര​ഹ​ങ്ങ​ളോ സ്വർണ​വും വെള്ളി​യും,മനുഷ്യന്റെ കരവി​രുത്‌.+   അവയ്‌ക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കാൻ കഴിയില്ല;+കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.   ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.   കൈയുണ്ടെങ്കിലും തൊട്ട​റി​യാൻ കഴിയില്ല;കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+അവയുടെ തൊണ്ട​യിൽനിന്ന്‌ ശബ്ദം പുറത്ത്‌ വരുന്നില്ല.+   അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​ത​ന്നെ​യാ​കും;+അവയിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ ഗതിയും അതുതന്നെ.+   ഇസ്രായേലേ, യഹോ​വ​യിൽ ആശ്രയി​ക്കുക.+—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.+ 10  അഹരോൻഗൃഹമേ,+ യഹോ​വ​യിൽ ആശ്രയി​ക്കുക.—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും. 11  യഹോവയെ ഭയപ്പെ​ടു​ന്ന​വരേ, യഹോ​വ​യിൽ ആശ്രയി​ക്കുക.+—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.+ 12  യഹോവ നമ്മെ ഓർക്കു​ന്നു; ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും;ഇസ്രായേൽഗൃഹത്തെ ദൈവം അനു​ഗ്ര​ഹി​ക്കും;+അഹരോൻഗൃഹത്തെ ദൈവം അനു​ഗ്ര​ഹി​ക്കും. 13  തന്നെ ഭയപ്പെ​ടു​ന്ന​വരെ,ചെറിയവനെയും വലിയ​വ​നെ​യും, യഹോവ അനു​ഗ്ര​ഹി​ക്കും. 14  യഹോവ നിങ്ങളെ വർധി​പ്പി​ക്കും;നിങ്ങളും നിങ്ങളു​ടെ മക്കളും* അഭിവൃ​ദ്ധി പ്രാപി​ക്കും.+ 15  ആകാശവും ഭൂമി​യും സൃഷ്ടിച്ച+യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.+ 16  സ്വർഗം യഹോ​വ​യു​ടേത്‌;+ഭൂമിയോ ദൈവം മനുഷ്യ​മ​ക്കൾക്കു കൊടു​ത്തി​രി​ക്കു​ന്നു.+ 17  മരിച്ചവർ യാഹിനെ സ്‌തു​തി​ക്കു​ന്നില്ല;+മരണത്തിൻമൂകതയിൽ* ഇറങ്ങു​ന്ന​വ​രും ദൈവത്തെ വാഴ്‌ത്തു​ന്നില്ല.+ 18  എന്നാൽ, ഇന്നുമു​തൽ എന്നെന്നുംഞങ്ങൾ യാഹിനെ സ്‌തു​തി​ക്കും. യാഹിനെ സ്‌തു​തി​പ്പിൻ!*

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്ര​ന്മാ​രും.”
അക്ഷ. “മൂകത​യിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം