വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ദൈവ​വ​ച​ന​ത്തി​ന്‌ ഒരു ആമുഖം

നമുക്കു​വേ​ണ്ടി​യുള്ള ദൈവ​ത്തി​ന്റെ സന്ദേശം അഥവാ വാക്കുകൾ ആണ്‌ ബൈബി​ളി​ലു​ള്ളത്‌. ജീവി​ത​ത്തിൽ എങ്ങനെ വിജയം കണ്ടെത്താമെ​ന്നും ദൈവാം​ഗീ​കാ​രം നേടാമെ​ന്നും അതു നമ്മളോ​ടു പറയുന്നു. കൂടാതെ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങ​ളും ബൈബിൾ നൽകുന്നു:

  1. 1. ദൈവം ആരാണ്‌?

  2. 2. ദൈവത്തെ​ക്കു​റിച്ച്‌ പഠിക്കാ​നുള്ള മാർഗങ്ങൾ ഏതെല്ലാം?

  3. 3. ബൈബിൾ എഴുതി​യത്‌ ആരാണ്‌?

  4. 4. ബൈബിൾ ശാസ്‌ത്രീ​യ​കാ​ര്യ​ങ്ങ​ളിൽ കൃത്യ​ത​യു​ള്ള​താ​ണോ?

  5. 5. ബൈബി​ളി​ന്റെ സന്ദേശം എന്താണ്‌?

  6. 6. മിശി​ഹയെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌?

  7. 7. നമ്മുടെ ഈ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌?

  8. 8. മനുഷ്യ​ന്റെ കഷ്ടപ്പാ​ടു​കൾക്കു ദൈവത്തെ​യാ​ണോ കുറ്റ​പ്പെ​ടുത്തേ​ണ്ടത്‌?

  9. 9. മനുഷ്യർ കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  10. 10. ഭാവിയെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം എന്താണ്‌?

  11. 11. മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  12. 12. മരിച്ചുപോ​യ​വരെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

  13. 13. ജോലി ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

  14. 14. നിങ്ങളു​ടെ വസ്‌തു​വ​കകൾ എങ്ങനെ മെച്ചമാ​യി കൈകാ​ര്യം ചെയ്യാം?

  15. 15. നിങ്ങൾക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താം?

  16. 16. നിങ്ങൾക്ക്‌ എങ്ങനെ ഉത്‌ക​ണ്‌ഠ തരണം ചെയ്യാം?

  17. 17. നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കാൻ ബൈബിൾ എന്തു സഹായം നൽകുന്നു?

  18. 18. നിങ്ങൾക്കു ദൈവ​ത്തോ​ട്‌ അടുത്തുചെ​ല്ലാൻ എങ്ങനെ കഴിയും?

  19. 19. ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ ഉള്ളടക്കം എന്താണ്‌?

  20. 20. ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പരമാ​വധി പ്രയോ​ജനം നേടാം?

ബൈബിൾവാ​ക്യ​ങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കാം?

66 ചെറു​പു​സ്‌ത​ക​ങ്ങ​ളു​ടെ ഒരു സമാഹാ​ര​മാ​ണു ബൈബിൾ. ഇതു രണ്ടു ഭാഗങ്ങ​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു: എബ്രായ-അരമായ തിരുവെ​ഴു​ത്തു​കൾ (“പഴയ നിയമം”) എന്നും ഗ്രീക്കു​തി​രുവെ​ഴു​ത്തു​കൾ (“പുതിയ നിയമം”) എന്നും. ഓരോ ബൈബിൾപു​സ്‌ത​ക​വും അധ്യാ​യ​ങ്ങ​ളാ​യും വാക്യ​ങ്ങ​ളാ​യും തിരി​ച്ചി​രി​ക്കു​ന്നു. തിരുവെ​ഴു​ത്തു​കൾ ഉദ്ധരി​ക്കുമ്പോൾ പുസ്‌ത​ക​ത്തി​ന്റെ പേരിനു ശേഷം വരുന്ന ആദ്യസം​ഖ്യ അധ്യാ​യത്തെ സൂചി​പ്പി​ക്കു​ന്നു. തുടർന്ന്‌ വരുന്ന സംഖ്യ വാക്യത്തെ കുറി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഉൽപത്തി 1:1 എന്നതിന്റെ അർഥം ഉൽപത്തി അധ്യായം 1, വാക്യം 1 എന്നാണ്‌.