വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ilbusca/E+ via Getty Images

ഉണർന്നിരിക്കുക!

ആളുകൾക്ക്‌ സമാധാ​നം കൊണ്ടു​വ​രാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ആളുകൾക്ക്‌ സമാധാ​നം കൊണ്ടു​വ​രാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ലോക​നേ​താ​ക്ക​ന്മാർക്കും അന്താരാ​ഷ്ട്ര​സം​ഘ​ട​ന​കൾക്കും ഒന്നും സമാധാ​നം കൊണ്ടു​വ​രാൻ കഴിഞ്ഞി​ട്ടില്ല. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷമുള്ള കണക്കെ​ടു​ത്തു​നോ​ക്കി​യാൽ ഏറ്റവും കൂടുതൽ കലാപങ്ങൾ നടക്കു​ന്നത്‌ ഈ കാലത്താണ്‌. ഏകദേശം 200 കോടി ആളുകൾ, അതായത്‌ ലോക​ജ​ന​സം​ഖ്യ​യു​ടെ നാലി​ലൊന്ന്‌ ആളുകൾ, താമസി​ക്കു​ന്നത്‌ ഇത്തരം കലാപങ്ങൾ നടക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലാണ്‌.

 മനുഷ്യർക്ക്‌ എന്തു​കൊ​ണ്ടാണ്‌ സമാധാ​നം കൊണ്ടു​വ​രാ​നാ​കാ​ത്തത്‌? ബൈബിൾ അതെക്കു​റിച്ച്‌ എന്ത്‌ പറയുന്നു?

മനുഷ്യർക്ക്‌ സമാധാ​നം കൊണ്ടു​വ​രാൻ കഴിയാ​ത്ത​തി​ന്റെ മൂന്ന്‌ കാരണങ്ങൾ

  1.  1. ഇന്നത്തെ ആളുക​ളു​ടെ മനോ​ഭാ​വം നോക്കി​യാൽ, അവർ സമാധാ​നം ഉണ്ടാക്കാൻ ശ്രമി​ക്കു​ന്നു​പോ​ലു​മി​ല്ലെന്ന്‌ പറയാം. നമ്മുടെ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും . . . വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും . . . ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും . . . ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും . . . തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും” ആയിരി​ക്കും.—2 തിമൊ​ഥെ​യൊസ്‌ 3:2-4.

  2.  2. മനുഷ്യർക്ക്‌ സ്വന്തമാ​യോ കൂട്ടമാ​യോ സ്രഷ്ടാ​വായ യഹോവയുടെ a സഹായ​മി​ല്ലാ​തെ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയില്ല. ബൈബിൾ പറയു​ന്നത്‌, ‘സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും മനുഷ്യ​നു​ള്ളതല്ല’ എന്നാണ്‌.—യിരെമ്യ 10:23.

  3.  3. ശക്തനും ദുഷ്ടനും ആയ ഒരു ഭരണാ​ധി​കാ​രി​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌ ഇന്ന്‌ ലോകം. ആ ഭരണാ​ധി​കാ​രി പിശാ​ചായ സാത്താ​നാണ്‌. അവൻ ഇന്ന്‌ ‘ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കു​ന്നു.’ (വെളി​പാട്‌ 12:9) ‘ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തിൽ’ ആയിരി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം ഇവിടെ യുദ്ധങ്ങ​ളും കലാപ​ങ്ങ​ളും ഉണ്ടാകും.—1 യോഹ​ന്നാൻ 5:19.

സമാധാ​നം കൊണ്ടു​വ​രാൻ ആർക്കു കഴിയും?

 ഭാവി​യിൽ സമാധാ​നം വരു​മെന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. എന്നാൽ അത്‌ മനുഷ്യ​രു​ടെ പ്രയത്നംകൊണ്ടായിരിക്കില്ല, ദൈവ​മാ​യി​രി​ക്കും അത്‌ കൊണ്ടു​വ​രു​ന്നത്‌.

  •   “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”—യിരെമ്യ 29:11.

 ദൈവം എങ്ങനെ ഈ വാഗ്‌ദാ​നം നിറ​വേ​റ്റും? ‘സമാധാ​നം നൽകുന്ന ദൈവം സാത്താനെ തകർത്തു​ക​ള​യും.’ (റോമർ 16:20) ബൈബി​ളിൽ പറയുന്ന “ദൈവ​രാ​ജ്യം” എന്ന സ്വർഗീ​യ​ഗ​വൺമെ​ന്റി​ലൂ​ടെ ദൈവം ഭൂമി​യി​ലെ​ങ്ങും സമാധാ​നം കൊണ്ടു​വ​രും. (ലൂക്കോസ്‌ 4:43) ആ രാജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു പരസ്‌പരം എങ്ങനെ സമാധാ​ന​ത്തോ​ടെ ജീവി​ക്കാ​മെന്ന്‌ ആളുകളെ പഠിപ്പി​ക്കും.—യശയ്യ 9:6, 7.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.